Quantcast

'സിനിമയിലെ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് എനിക്കറിയാം'; ധ്യാൻ ശ്രീനിവാസൻ

സിനിമക്കകത്ത് മാത്രമല്ല ബാക്കിയുള്ളയിടത്തും ലഹരി ഉപയോഗമുണ്ടെന്ന് ധ്യാന്‍

MediaOne Logo

Web Desk

  • Published:

    7 May 2023 1:23 PM IST

Dhyan Sreenivasan, Malayalam Cinema, Drugs, ധ്യാന്‍ ശ്രീനിവാസന്‍,
X

ലൊക്കേഷനുകളിൽ പരിശോധന നടത്തുന്ന പൊലീസ് നടപടിയെ അനുകൂലിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. വിഷയത്തിൽ പഠനം നടത്തിയ ശേഷമല്ലേ പൊലീസ് നടപടികളിലേക്ക് കടക്കുകയുള്ളുവെന്നും അനുഭവങ്ങളുടെ അടിസ്ഥാനത്തിലല്ലേ പരാതി നൽകുകയുള്ളുവെന്നും ധ്യാൻ പറഞ്ഞു. കാരവനില്‍ ലഹരി ഉപയോഗിക്കുന്ന ആളുകളെ അറിയാം. സിനിമക്കകത്ത് മാത്രമല്ല ബാക്കിയുള്ളയിടത്തും ലഹരി ഉപയോഗമുണ്ടെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

നടന്മാരായ ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരെ വിലക്കിയതിനെ തുടര്‍ന്നാണ് സിനിമയിലെ ലഹരി ഉപയോഗം ചര്‍ച്ചയായത്. ലഹരി ഉപയോഗിക്കുന്ന താരങ്ങളെ വിലക്കാനും അവരുടെ സിനിമകളുമായി സഹകരിക്കാതിരിക്കാനും താരസംഘടനയായ ‘അമ്മ’യുടെ സഹായം നിർമാതാക്കൾ തേടിയിരുന്നു. സിനിമയിലുള്ള വിവിധ സംഘടനകൾ ലഹരി ഉപയോഗത്തിനെതിരെ രംഗത്തെത്തുകയും താരങ്ങള്‍ അടക്കമുള്ളവര്‍ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്നുപറയുകയും ചെയ്ത സാഹചര്യത്തിലാണ് എക്സൈസും പൊലീസും അന്വേഷണം ശക്തമാക്കുന്നത്.

TAGS :

Next Story