എല്ലാ വിമാനയാത്രക്ക് മുമ്പും കസിന് ആ കുറിപ്പ് നല്‍കാന്‍ മറക്കാറില്ല -ആമീര്‍ ഖാന്‍
പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് മന്‍സൂര്‍ ഖാന്റെ അഭിപ്രായം കേള്‍ക്കാന്‍ താന്‍ എപ്പോഴും ആഗ്രഹിക്കുന്നുവെന്ന് ആമീര്‍ വ്യക്തമാക്കി

ന്യൂഡല്‍ഹി: സിനിമലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ബോളിവുഡ് താരം ആമീര്‍ ഖാന്റെ ഒരു ശീലമാണ്. എല്ലാ വിമാനയാത്രക്ക് മുമ്പും തന്റെ കസിനും സംവിധായകനുമായ മന്‍സൂര്‍ ഖാന് ഒരു രഹസ്യസന്ദേശം താന്‍ കൈമാറാറുണ്ടെന്ന ആമീര്‍ ഖാന്റെ വെളിപ്പെടുത്തലാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
ഷൂട്ടിങ് കഴിഞ്ഞ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടെ എപ്പോഴും താനൊരു കുറിപ്പ് ്മന്‍സൂര്‍ ഖാന് കൈമാറാറുണ്ട്. വിമാനയാത്രക്ക് മുമ്പാണ് കുറിപ്പ് കൈമാറാറ്. ഈ യാത്രയില്‍ താന്‍ മരിച്ചാലും സിനിമയുടെ ബാക്കി ജോലികള്‍ മുടങ്ങരുതെന്നും സിനിമയുടെ സംവിധായകന്‍ തന്റെ കസിന്‍ മന്‍സൂറുമായി ചര്‍ച്ച നടത്തി സിനിമയുടെ ബാക്കി ജോലികള്‍ പൂര്‍ത്തിയാക്കണമെന്നാണ് കുറിപ്പില്‍ രേഖപ്പെടുത്തുക . മന്‍സൂര്‍ സംവിധായകന് നിര്‍ദേശങ്ങള്‍ നല്‍കുമെന്നും ആമീര്‍ ഖാന്‍ വെളിപ്പെടുത്തി.
പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് മന്‍സൂര്‍ ഖാന്റെ അഭിപ്രായം കേള്‍ക്കാന്‍ താന്‍ എപ്പോഴും ആഗ്രഹിക്കുന്നുവെന്ന് ആമിര്‍ വ്യക്തമാക്കി. സിനിമകളിലെ തിരക്കഥാ ചര്‍ച്ചകള്‍ മുതല്‍ വ്യക്തിപരമായ കാര്യങ്ങളില്‍ വരെ മന്‍സൂര്‍ ഖാന്റെ ക്രിയേറ്റീവ് ഇടപെടല്‍ ആമിര്‍ വലിയ രീതിയില്‍ വിലമതിക്കുന്നു.
'ഖയാമത്ത് സേ ഖയാമത്ത് തക്', 'ജോ ജീതാ വോഹി സിക്കന്ദര്‍' തുടങ്ങിയ ക്ലാസിക് ചിത്രങ്ങളിലൂടെ ബോളിവുഡില്‍ വിപ്ലവം സൃഷ്ടിച്ചവരാണ് ആമിറും മന്‍സൂറും. സംവിധായകനെന്ന നിലയില്‍ മന്‍സൂര്‍ ഖാന്റെ കാഴ്ചപ്പാടുകള്‍ ആമിറിന്റെ കരിയറില്‍ വഴിത്തിരിവായിട്ടുണ്ട്.
Adjust Story Font
16

