Quantcast

മലയാളത്തിലെ 'ഒപ്പത്തില്‍' പാകിസ്താനികൾ അഭിനയിച്ചാൽ...! പ്രവാസികളുടെ വീഡിയോ ശ്രദ്ധേയമാകുന്നു

2018 ൽ പാകിസ്താനി സഹപ്രവർത്തകരെ അഭിനയിപ്പിച്ച് 'വെള്ളാനകളുടെ നാട്ടി'ലെ പപ്പുവിന്‍റെ 'താമരശ്ശേരി ചുരം...' സീനും അഫ്സൽ പുനഃസൃഷ്ടിച്ചിരുന്നു.

MediaOne Logo

ijas

  • Updated:

    2021-12-21 10:17:59.0

Published:

21 Dec 2021 3:38 PM IST

മലയാളത്തിലെ ഒപ്പത്തില്‍ പാകിസ്താനികൾ അഭിനയിച്ചാൽ...! പ്രവാസികളുടെ വീഡിയോ ശ്രദ്ധേയമാകുന്നു
X

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച പ്രിയദർശന്‍റെ 'ഒപ്പം' സിനിമയിലെ ആ കുറ്റാന്വേഷണ രംഗത്ത് പാകിസ്താനികളാണ് അഭിനയിച്ചതെങ്കിൽ എങ്ങനെയിരിക്കും? ഫുജൈറയിലെ ചിത്രകാരനും കാർട്ടൂണിസ്റ്റുമായ തൃശൂർ കൈപമംഗലം സ്വദേശി അഫ്സൽ മിഖ്ദാദാണ് ഒപ്പം ജോലി ചെയ്യുന്ന സാധാരണക്കാരായ പാകിസ്താനി പ്രവാസികളെ ഉപയോഗിച്ചു ചെമ്പൻ വിനോദും, മാമുക്കോയയും, ലാലേട്ടനുമൊക്കെ തകർത്തഭിനയിച്ച രംഗം പുനഃസൃഷ്ടിച്ചത്. വീഡിയോക്ക് സാമൂഹിക മാധ്യമങ്ങളില്‍ വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.

ബിൽഡിങ് മെറ്റീരിയൽ കമ്പനിയിലെ തൊഴിലാളികളായ ഗുൽ ആമിൻ, അബ്ദുൽ വാഹിദ്, അബ്ദുല്ല, ആബിദ്, മിനാർ, ആമിൻ ജാൻ, സൗലത്ത്, സയ്യിദ്, ജാവേദ് തുടങ്ങിയവരാണ് അഭിനേതാക്കൾ. സയിദ് ഷാഫി, നിസാം പള്ളിയാൽ എന്നിവരും ക്യാമറക്ക് പിന്നിലുണ്ട്. 2018 ൽ പാകിസ്താനി സഹപ്രവർത്തകരെ അഭിനയിപ്പിച്ച് 'വെള്ളാനകളുടെ നാട്ടി'ലെ പപ്പുവിന്‍റെ 'താമരശ്ശേരി ചുരം...' സീനും അഫ്സൽ ഇത്തരത്തിൽ പുനഃസൃഷ്ടിച്ചിരുന്നു.

TAGS :

Next Story