Quantcast

അടി,ഇടി..ആക്ഷന്‍ മാജികുമായി മഞ്ജു വാര്യര്‍; ജാക്ക് ആന്‍ഡ് ജില്‍ ടീസര്‍ പുറത്ത്

സൗബിന്‍ ഷാഹിറും കാളിദാസ് ജയറാമുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    29 April 2022 11:22 AM IST

അടി,ഇടി..ആക്ഷന്‍ മാജികുമായി മഞ്ജു വാര്യര്‍; ജാക്ക് ആന്‍ഡ് ജില്‍ ടീസര്‍ പുറത്ത്
X

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഞ്ജു വാര്യര്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്ലിന്‍റെ ടീസര്‍ പുറത്തിറങ്ങി. അടിയും ഇടിയും തോക്കുമൊക്കെയായി ഇതുവരെ കാണാത്ത മഞ്ജുവിനെയാണ് ടീസറില്‍ കാണാന്‍ സാധിക്കുക. സൗബിന്‍ ഷാഹിറും കാളിദാസ് ജയറാമുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൂടാതെ നെടുമുടി വേണു, അജു വർഗീസ്, സൂരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. അനന്തഭദ്രം,ഉറുമി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഹോളിവുഡിലെയും ബോളിവുഡിലെയും വലിയ സാങ്കേതിക വിദഗ്ദ്ധർ അണിനിരക്കുന്നുണ്ട്. നടന്‍ പൃഥ്വിരാജാണ് ചിത്രത്തിന് വിവരണം നല്‍‌കിയിരിക്കുന്നത്.



TAGS :

Next Story