Quantcast

ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഇന്ന് 43 വർഷം; വിവാഹവാര്‍ഷിക ദിനത്തില്‍ പഴയ ചിത്രം പങ്കുവച്ച് ജഗതി

മുണ്ടും ജുബ്ബയുമിട്ട് ഭാര്യക്കൊപ്പം നടന്നുവരുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-09-13 08:00:56.0

Published:

13 Sept 2022 1:00 PM IST

ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഇന്ന് 43 വർഷം; വിവാഹവാര്‍ഷിക ദിനത്തില്‍ പഴയ ചിത്രം പങ്കുവച്ച് ജഗതി
X

വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ച് നടന്‍ ജഗതി ശ്രീകുമാര്‍. 'ഒരുമിച്ചുള്ള യാത്ര തുടങ്ങി ഇന്ന് 43 വർഷം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മുണ്ടും ജുബ്ബയുമിട്ട് ഭാര്യക്കൊപ്പം നടന്നുവരുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ആദ്യം നടി മല്ലികയെ ആയിരുന്നു വിവാഹം കഴിച്ചതെങ്കിലും പിന്നീട് ബന്ധം വേർപിരിയുകയായിരുന്നു. പിന്നീടാണ് ശോഭയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ പാര്‍വതി, രാജ്‍കുമാര്‍ എന്നീ രണ്ടു മക്കളുമുണ്ട്.

വാഹനാപകടത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും വിട്ടുനിന്ന ജഗതി സി.ബി.ഐ 5 എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. 2012 മാര്‍ച്ചില്‍ മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിന്‍വാങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.

TAGS :

Next Story