Quantcast

'ഒരുമിച്ചുള്ള യാത്ര തുടങ്ങി ഇന്ന് 43 വർഷം'; വിവാഹ വാർഷിക ദിനത്തിൽ പഴയ ഫോട്ടോ പങ്കുവെച്ച് ജഗതി

2012ൽ മലപ്പുറത്തെ തേഞ്ഞിപ്പാലത്തുവെച്ചുള്ള കാർ അപകടത്തിലാണ് ജഗതിക്ക് ഗുരുതര പരിക്കേറ്റത്

MediaOne Logo

Web Desk

  • Updated:

    2022-09-13 13:42:48.0

Published:

13 Sept 2022 7:10 PM IST

ഒരുമിച്ചുള്ള യാത്ര തുടങ്ങി ഇന്ന് 43 വർഷം; വിവാഹ വാർഷിക ദിനത്തിൽ പഴയ ഫോട്ടോ പങ്കുവെച്ച് ജഗതി
X

വിവാഹ വാർഷിക ദിനത്തിൽ ഭാര്യ ശോഭയ്‌ക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് നടൻ ജഗതി ശ്രീകുമാർ. 'ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് 43 വർഷം', എന്ന കുറിപ്പോടെയാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

സാരിയുടുത്ത പ്രിയതമയോടപ്പം മുണ്ടും ജുബ്ബയും ധരിച്ച് നടന്നുവരുന്ന ജഗതിയാണ് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലുള്ളത്. പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.

മലയാള സിനിമയുടെ ഹാസ്യതമ്പുരാൻ ജഗതി ശ്രീകുമാർ വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഏറെ നാളായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ഇതിനിടെ മമ്മൂട്ടിയെ നായകനാക്കി കെ. മധു സംവിധാനം ചെയ്ത സിബിഐ 5 താരം അതിഥി വേഷത്തിലെത്തുകയും ചെയ്തു. 2012ൽ മലപ്പുറത്തെ തേഞ്ഞിപ്പാലത്തുവെച്ചുള്ള കാർ അപകടത്തിലാണ് ജഗതിക്ക് ഗുരുതര പരിക്കേറ്റത്. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

TAGS :

Next Story