Quantcast

ജനനായകൻ ഓൺലൈനിൽ; വിജയ് ചിത്രത്തിന്‍റെ ഇൻട്രോ സീനുകൾ ചോര്‍ന്നു

മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ എച്ച് ഡി പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്‍റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    10 April 2026 7:37 AM IST

ജനനായകൻ ഓൺലൈനിൽ; വിജയ് ചിത്രത്തിന്‍റെ ഇൻട്രോ സീനുകൾ ചോര്‍ന്നു
X

ചെന്നൈ: വിജയിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ' ചിത്രത്തിന്‍റെ സുപ്രധാന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നു. ചിത്രത്തിന്‍റെ ഇൻട്രോ സീൻ, ടൈറ്റിൽ കാർഡ്, കൂടാതെ ഗാനരംഗത്തിന്‍റെയും ചില ഭാഗങ്ങൾ എന്നിവ ചോർന്നതായാണ് റിപ്പോർട്ടുകൾ. മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ എച്ച് ഡി പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്‍റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്.

സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കെയാണ് രംഗങ്ങൾ പ്രചരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നും സിനിമാ വ്യവസായത്തെ തകർക്കരുതെന്നും വിജയ് ആരാധകർ സാമൂഹമാധ്യമങ്ങളിൽ ആവശ്യപ്പെട്ടു.

സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്‍റെ അവസാന ചിത്രമാണ്.



TAGS :

Next Story