'സ്വന്തമായൊരു വ്യക്തിത്വവും പേരും ഉണ്ടാക്കിയെടുക്കണം എന്നാണ് അച്ഛൻ തനിക്ക് തന്ന ഉപദേശം' -ജെയ്സൺ സഞ്ജയ്
സിഗ്മ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ മകനും സംവിധായകനുമായ ജെയ്സൺ സഞ്ജയ്

'സിഗ്മ' എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ മകനും സംവിധായകനുമായ ജെയ്സൺ സഞ്ജയ്. ചിത്രത്തിന്റെ വിശേഷങ്ങളും വ്യക്തിജീവിതത്തെക്കുറിച്ചുമുള്ള വിശേഷങ്ങൾ ബിഹൈന്റ് വുഡ്സ് ടിവിയിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
താൻ സംവിധാനം ചെയ്യുന്ന സിനിമയിൽ വിജയും ഹോളിവുഡ് താരം ജെയ്സൺ സ്റ്റാഥമും ഒരുമിച്ച് അഭിനയിക്കണമെന്ന തന്റെ ആഗ്രഹത്തെക്കുറിച്ച് ജെയ്സൺ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തമിഴ്നാട്ടിലെ മുഖ്യമന്ത്രിയായുള്ള അച്ഛന്റെ വിജയത്തെയും തനിക്ക് നൽകിയ ഉപദേശങ്ങളെക്കുറിച്ചുമാണ് ഈ അഭിമുഖത്തിൽ ജെയ്സൺ പറഞ്ഞത്. അച്ഛന്റെ വിജയത്തെ ജെയ്സൺ ഒരു ചരിത്രപരമായ വിപ്ലവം എന്നായിരുന്നു വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയുടെ അച്ഛൻ എന്ന നിലയിൽ തന്റെ വാക്കുകളിലും പ്രവൃത്തികളിലും കൂടുതൽ ശ്രദ്ധ വേണമെന്നും ജെയ്സൺ പറയുന്നു.
സ്വന്തമായൊരു വ്യക്തിത്വവും പേരും ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു അച്ഛൻ തനിക്ക് തന്ന ഉപദേശം. അത് തന്നെയായിരുന്നു തന്റെയും ആഗ്രഹമെന്നും ആ വാക്കുകൾ എപ്പോഴും മനസിൽ സൂക്ഷിക്കുമെന്നും താനും അച്ഛനും ഒരേ പോലെ ചിന്തിക്കുന്ന ആളാണെന്നും അതേ പാതയിലായതിനാൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായകരമായെന്നും ജെയ്സൺ പറയുന്നു.
നീ എന്താണ് ആഗ്രഹിക്കുന്നത് എന്ന് ചോദിച്ച് ഞാൻ ഇങ്ങോട്ട് വരില്ലെന്ന് അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ട്. സ്വന്തം അനുഭവങ്ങളിലൂടെ പല കാര്യങ്ങളും പഠിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ഇങ്ങനെ തന്നെ പഠിപ്പിച്ചതിൽ താൻ അച്ഛനും അമ്മയ്ക്കും കുടുംബത്തിലെ മറ്റുള്ളവർക്കും നന്ദി പറയുന്നുവെന്നുമായിരുന്നു ജെയ്സൺ അഭിമുഖത്തിൽ പറഞ്ഞത്.
Adjust Story Font
16

