Quantcast

'സര്‍ജറിക്ക് ശേഷം എന്‍റെ മുഖത്തിന്‍റെ മാറ്റം ഒക്കെ എന്നെ സങ്കടപ്പെടുത്തുന്നുണ്ട് , കഴുത്തിൽ തൊട്ടാൽ ഒരു തരിപ്പ് മാത്രം'; ക്യാൻസര്‍ അതിജീവനത്തെക്കുറിച്ച് ജുവൽ മേരി

2023ലാണ് നടിക്ക് രോഗം സ്ഥിരീകരിച്ചത്

MediaOne Logo

Web Desk

  • Published:

    4 Feb 2026 8:30 AM IST

സര്‍ജറിക്ക് ശേഷം എന്‍റെ മുഖത്തിന്‍റെ മാറ്റം ഒക്കെ എന്നെ സങ്കടപ്പെടുത്തുന്നുണ്ട് , കഴുത്തിൽ തൊട്ടാൽ ഒരു തരിപ്പ് മാത്രം; ക്യാൻസര്‍ അതിജീവനത്തെക്കുറിച്ച് ജുവൽ മേരി
X

കൊച്ചി: ക്യാൻസര്‍ അതിജീവിതയാണ് നടിയും അവതാരകയുമായ ജുവൽ മേരി. 2023ലാണ് നടിക്ക് രോഗം സ്ഥിരീകരിച്ചത്. ക്യാൻസറിനോട് പോരാടിയ നാളുകളെക്കുറിച്ച് ജുവൽ പലവട്ടം തുറന്നുപറഞ്ഞിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം തന്‍റെ മുഖത്തിനുണ്ടായ മാറ്റം തന്നെ സങ്കടപ്പെടുത്തുന്നുണ്ടെന്നും മുഖം മാറിപ്പോയെന്നും ജുവൽ കുറിക്കുന്നു.

ജുവൽ മേരിയുടെ കുറിപ്പ്

ഈ പടങ്ങളിലും എന്‍റെ സർജറി സ്കാർ .. അത് ഹീൽ ആയി വന്നപ്പോ ലൂസ് ആയി പോയ സ്കിൻ ! എന്‍റെ മുഖത്തിന്‍റെ മാറ്റം ഒക്കെ എന്നെ സങ്കടപ്പെടുത്തുന്നുണ്ട് ! എന്‍റെ മുഖം മാറിപ്പോയെന്നും .. കഴുത്തൊക്കെ ഭംഗിയില്ലാണ്ടായന്നും .. ഇപ്പോഴും സെൻസേഷൻ തിരിച്ചു വന്നിട്ടില്ലാത്ത കഴുത്തിൽ തടകി ഞാൻ ആലോചിക്കും ! എനിക്ക് ഇപ്പോഴും അവിടെ ഒന്നും തൊട്ടാൽ അറിയില്ല .. ഒരു തരിപ്പ് മാത്രേ ഉള്ളു ! എന്ത് കോമഡി ആണ് ഇതൊക്കെ .. ഈ വക സങ്കട പരാതികൾ ഒക്കെ ബെസ്റ്റീസ് നോട് പറയുമ്പോ അവര് പറയുവ “ ഈ പടത്തിൽ നിന്‍റെ ചിരി അല്ലാണ്ട് ഒരു കുന്തോം കാണുന്നില്ല സുന്ദരി പെണ്ണെ എന്ന് .

“ഞാൻ ഒന്നും കൂടെ നോക്കട്ടെ ... നേരാ നമ്മടെ ലാൽ സാർ തൊമ്മനും മക്കളും സിനിമേല് പറഞ്ഞ പോലെ “ നിന്നെ കാണാൻ പണ്ടാര ഗ്ലാമർ ആടാ പന്നി !!!” നേരാ ഞാൻ സുന്ദരിയാ ! ഒരു തരാംരണ്ടു തരം ! മൂന്നു തരം ! എന്നോട് എന്തെങ്കിലും ഇത് പോലെ ഉള്ള നല്ല കാര്യങ്ങൾ ഒക്കെ പറയാൻ ഉണ്ടേൽ കമന്‍റിൽ പറഞ്ഞോ ഞാൻ ഒന്ന് വായിച്ചു സന്തോഷിക്കട്ടെ !

TAGS :

Next Story