Quantcast

പോള്‍സണായി ജോജുവിന്റെ മാസ് വരവ്, റിലീസ് ജൂണ്‍ 12ന്

ഷാജി കൈലാസ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിര്‍വഹിച്ച എ.കെ.സാജനാണ്് വരവിന്റെയും തിരക്കഥ

MediaOne Logo

Web Desk

  • Updated:

    2026-05-05 05:35:34.0

Published:

5 May 2026 11:01 AM IST

പോള്‍സണായി ജോജുവിന്റെ മാസ് വരവ്, റിലീസ് ജൂണ്‍ 12ന്
X

ജോജു ജോര്‍ജിന്റെ മാസ് ആക്ഷന്‍ ചിത്രം 'വരവ് 'ജൂണ്‍ 12ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും ട്രെയിലറും ജോജു ജോര്‍ജിന്റെ പോള്‍സണ്‍ എന്ന കഥാപാത്രത്തിന്റെ വരവിന്റെ കാത്തിരിപ്പിന് ആക്കം കൂട്ടുന്നവയായിരുന്നു. ജോജു ജോര്‍ജ്-ഷാജി കൈലാസ് കോമ്പിനേഷന്‍ ആദ്യമായാണ് മലയാള സിനിമയില്‍. ബിഗ് ബഡ്ജറ്റില്‍ 98 ദിവസങ്ങള്‍ എടുത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ വരവ് ഹൈറേഞ്ച് പശ്ചാത്തലത്തില്‍ പ്ലാന്റര്‍മാര്‍ക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിര്‍വഹിച്ച എ.കെ.സാജന്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥയൊരുക്കുന്നത്. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിര്‍മിക്കുന്നത്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ് :ജോമി ജോസഫ് പുളിങ്കുന്ന്,രാഹുല്‍ റെജി.

ജോജുവിനൊപ്പം ആക്ഷന്‍ റാണി വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോല്‍, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകന്‍, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി,ബിജു പപ്പന്‍,ചാലി പാല, ഷാജി ഷാഹിദ്, ആന്‍ഡ്രായ് ബ്ലിറ്റസ് നെറ്റ്‌സോവ്, സാനിയ അയ്യപ്പന്‍, വിന്‍സി അലോഷ്യസ്, വീണ നായര്‍, മെറ്റില്‍ഡ പെട്രോവിക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം: എസ്. ശരവണന്‍, സംഗീതം: സാം സി.എസ്, എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, കലാസംവിധാനം: സാബു റാം, മേക്കപ്പ്: സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈന്‍: സമീറ സനിഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ ഹെഡ്: റോണ്‍ ഐസക് തോമസ്, പ്രൊഡക്ഷന്‍ മാനേജേര്‍സ്: ശിവന്‍ പൂജപ്പുര & അനില്‍ അന്‍ഷാദ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: പ്രതാപന്‍ കല്ലിയൂര്‍, ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് മംഗലത്ത്, മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ടൈസിംഗ് ബ്രിങ്‌ഫോര്‍ത്ത്, പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്:ഹരി തിരുമല, ഡിസൈന്‍സ്: യെല്ലോടൂത്ത്‌സ് & റോക്കറ്റ് സയന്‍സ്,അഡിഷണല്‍ ഡിസൈന്‍ സിജു അച്ഛന്‍കുഞ്ഞ്‌.


TAGS :

Next Story