Quantcast

'യഥാർഥ സൂപ്പർസ്റ്റാർ മമ്മൂട്ടിയാണ്, കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ് അവിശ്വസനീയം'; പ്രശംസിച്ച് ജ്യോതികയും സിദ്ധാർഥും

എന്തുകൊണ്ട് കാതല്‍ തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് മമ്മൂട്ടി പറഞ്ഞ മറുപടിയും ജ്യോതിക വെളിപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2023-12-19 13:22:04.0

Published:

19 Dec 2023 1:18 PM GMT

യഥാർഥ സൂപ്പർസ്റ്റാർ മമ്മൂട്ടിയാണ്, കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ് അവിശ്വസനീയം; പ്രശംസിച്ച് ജ്യോതികയും സിദ്ധാർഥും
X

ദക്ഷിണേന്ത്യയിലെ യഥാർഥ സൂപ്പർ താരം മെഗാ സ്റ്റാർ മമ്മൂട്ടിയാണെന്ന് നടി ജ്യോതിക. ഫിലിം കംപാനിയന്റെ 2023ലെ 'ബെസ്റ്റ് പെർഫോമൻസ്' റൗണ്ട് ടേബിളിൽ സംസാരിക്കവേയാണ് ജ്യോതിക മമ്മൂട്ടിയെക്കുറിച്ച് മനസ്സ് തുറന്നത്. കാതലിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ചും മമ്മൂട്ടിയുടെ അഭിനയമികവിനെക്കുറിച്ചും ജ്യോതിക പറഞ്ഞു. ജ്യോതികയുടെ വാക്കുകൾ ഇപ്പോൾ ദേശീയ തലത്തിൽ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയുടെ കഴിഞ്ഞ രണ്ടുവർഷത്തെ സിനിമാ തെരഞ്ഞെടുപ്പും ഓരോ കഥാപാത്രത്തോടുള്ള അഭിനിവേശവും അപാരമാണെന്ന് നടൻ സിദ്ധാർഥും പറഞ്ഞു. കരീന കപൂർ, ബോബി ഡിയോൾ, വിക്രാന്ത് മാസി തുടങ്ങിയവരും ചർച്ചയിലുണ്ടായിരുന്നു.

''എനിക്കിത് പറയാതിരിക്കാനാവില്ല, ഞാൻ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. എന്നാൽ യഥാർഥ സൂപ്പർസ്റ്റാർ മമ്മൂട്ടി തന്നെയാണ്. കാതലിൽ അഭിനയിക്കാൻ പോയ സമയത്ത് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. സർ, അങ്ങ് എങ്ങനെയാണ് ഇത്തരമൊരു കഥാപാത്രം തിരഞ്ഞെടുത്തതെന്ന്? അപ്പോൾ അദ്ദേഹം എന്നോട് തിരിച്ചൊരു ചോദ്യം ചോദിച്ചു. ആരാണ് യഥാർഥ നായകൻ? യഥാർഥ നായകൻ ആക്ഷൻ ചെയ്യുകയോ, വില്ലനെ ഇടിച്ചുവീഴ്ത്തുകയോ, റൊമാൻസ് ചെയ്യുകയോ മാത്രം ചെയ്യുന്ന ഒരാളാകരുത്. യഥാർഥ നായകൻ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുളള ആളായിരിക്കണം. ഈ കഥാപാത്രം ശരിയായി വന്നില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന് നഷ്ടപ്പെടാൻ ഒരുപാടുണ്ടായിരുന്നു'', ജ്യോതിക പറഞ്ഞു.

''മമ്മൂക്കയുടെ കഴിഞ്ഞ രണ്ടു വർഷത്തെ സിനിമാ തിരഞ്ഞെടുപ്പുകൾ ശരിക്കും അവിശ്വസനീയമാണ്. ഈ പ്രായത്തിലും 'നൻപകൽ നേരത്ത് മയക്കം', 'കാതൽ' തുടങ്ങിയ സിനിമകൾ ചെയ്യാൻ കാണിച്ച ധൈര്യം അപാരമാണ്. പുതിയ കഥാപാത്രങ്ങളെ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ജിജ്ഞാസ താരതമ്യമില്ലാത്തതാണ്.'' സിദ്ധാർഥ് പറഞ്ഞു.

TAGS :

Next Story