Quantcast

നടി കോഴിക്കോട് ശാരദ അന്തരിച്ചു

നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്‍റെ തുടക്കം

MediaOne Logo

Web Desk

  • Updated:

    2021-11-09 05:13:30.0

Published:

9 Nov 2021 10:31 AM IST

നടി കോഴിക്കോട് ശാരദ അന്തരിച്ചു
X

സിനിമ,സീരിയല്‍ നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്‍റെ തുടക്കം. 1979-ൽ അങ്കക്കുറി എന്ന സിനിമയിൽ നടൻ ജയന്‍റെ അമ്മയായി ഇരട്ടവേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് ശാരദ സിനിമയിലേക്ക് എത്തുന്നത്. 1985 - 87 കാലങ്ങളിൽ ഐ.വി ശശി സംവിധാനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് എന്നിവയുൾപ്പെടെ 90ഓളം ചിത്രങ്ങളിൽ ശാരദ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു. ഭർത്താവ് അഭിനേതാവായ എ.പി.ഉമ്മർ , മക്കൾ-ഉമദ, എ.പി.സജീവ്, രജിത, ശ്രീജീത്ത്

TAGS :

Next Story