Quantcast

മമ്മൂക്കയുടെ കയ്യിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയേക്കുന്നെ , ഇനി എന്നെ പിടിച്ചാ കിട്ടൂല്ല; ടൊവിനോ തോമസ്

മികച്ചൊരു ഇന്‍ട്രോയുടെ അകമ്പടിയോടെയാണ് മമ്മൂട്ടി ടൊവിനോക്കുള്ള അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്

MediaOne Logo

Web Desk

  • Published:

    10 July 2023 11:14 AM IST

Anand TV Film Awards
X

ടൊവിനോയും മമ്മൂട്ടിയും

മമ്മൂട്ടിയുടെ കയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങാനായതിന്‍റെ സന്തോഷത്തിലാണ് യുവനടന്‍ ടൊവിനോ തോമസ്. ഇനി തന്നെ പിടിച്ചാ കിട്ടൂല്ലെന്നാണ് ടൊവിനോ പറയുന്നത്. ആനന്ദ് ഫിലിം അവാര്‍ഡ് ദാന ചടങ്ങായിരുന്നു വേദി. 2021ലെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് ടൊവിനോക്കും കുഞ്ചാക്കോ ബോബനുമായിരുന്നു. മമ്മൂട്ടിയാണ് ഇരുവര്‍ക്കുമുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചത്.

മികച്ചൊരു ഇന്‍ട്രോയുടെ അകമ്പടിയോടെയാണ് മമ്മൂട്ടി ടൊവിനോക്കുള്ള അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. ‘‘ഈ അവാർഡ്, ഭാര്യയും ഭര്‍ത്താവുമായി വന്നുചേർന്ന ഒരാൾക്കുള്ളതാണ്. നമ്മൾ ഏറ്റവും അടുത്ത കണ്ട സിനിമയിലെ പ്രാണത്യാഗം നടത്തിയ ഹീറോയ്ക്കുള്ളതാണ് ഈ അവാർഡ്. ആ സിനിമയിൽ അദ്ദേഹത്തിന്റെ കഥാപാത്രം മരിക്കുമ്പോൾ നമ്മുടെ നെഞ്ചിൽ ഒരു ലേശം നീറ്റല്‍ വന്നിരുന്നു. നമ്മുടെ മലയാളത്തിലെ ആദ്യ സൂപ്പർഹീറോ വേഷം അവതരിപ്പിച്ച ആളാണ്. ഇനി ഞാനെന്തിനാണ് േപര് പറയുന്നത്. ടൊവിനോ തോമസ്.’’–മമ്മൂട്ടിയുടെ വാക്കുകൾ.

‘‘ഞാൻ മമ്മൂക്കയുടെ ഭയങ്കര ആരാധകനാണ്. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇന്ന് ഈ സ്റ്റേജിൽ വന്ന് അദ്ദേഹത്തിന് വെറുതെ ആ പേര് മാത്രം വായിച്ച് ഒരു ഫോർമാലിറ്റി പോലെ ചെയ്യാവുന്ന കാര്യം. മമ്മൂക്ക എന്നെക്കുറിച്ച് പറഞ്ഞ ഈ നല്ല വാക്കുകൾ ആരെങ്കിലുമൊക്കെ സിഡിയിലാക്കി തന്നാൽ വീട്ടിൽകൊണ്ടുപോയി ഇടയ്ക്കിടയ്ക്ക് കാണാമായിരുന്നു. ഞാൻ അദ്ദേഹത്തേക്കാൾ വളരെ ജൂനിയർ ആയിട്ടുള്ള ആളാണ്. ഇപ്പോഴായാലും എപ്പോഴായാലും.’’–ടൊവിനോ പറഞ്ഞു.

. "മികച്ച നടനിൽ നിന്ന് തന്നെ മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങുന്നു. നിങ്ങൾ സർവം സമർപ്പിക്കുമ്പോൾ, സ്വപ്നങ്ങൾ സാക്ഷാത്കരിക്കും," എന്നായിരുന്നു കുഞ്ചാക്കോ ബോബന്‍റെ വാക്കുകള്‍. മെഗാതാരത്തിനൊപ്പം 'ദേവദൂതർ പാടി...' എന്ന ഗാനത്തിന് ചാക്കോച്ചൻ ചുവടുകൾ വച്ചു.

TAGS :

Next Story