Quantcast

'ഇവിടെ നിങ്ങളും വേണം, ഞങ്ങളും വേണം, എല്ലാവരും വേണം'; 'ലവ്ഫുളി യുവേഴ്‌സ് വേദ' ട്രെയിലർ പുറത്ത്

രജിഷ വിജയനും വെങ്കിടേഷും അനിഖ സുരേന്ദ്രനും ശ്രീനാഥ് ഭാസിയും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം മാർച്ച് മൂന്നിന് തിയറ്ററുകളിലെത്തും

MediaOne Logo

Web Desk

  • Updated:

    2023-02-23 16:27:27.0

Published:

23 Feb 2023 3:14 PM GMT

LovefullyYoursVeda, RajishaVijayanVenkiteshstarrer
X

കോഴിക്കോട്: കാംപസും പ്രണയവും രാഷ്ട്രീയവും പ്രമേയമാകുന്ന പുതിയ ചിത്രം 'ലവ്ഫുളി യുവേഴ്‌സ് വേദ'യുടെ ട്രെയിലർ പുറത്ത്. രജിഷ വിജയനും വെങ്കിടേഷും അനിഖ സുരേന്ദ്രനും ശ്രീനാഥ് ഭാസിയും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം മാർച്ച് മൂന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

നവാഗതനായ പ്രഗേഷ് സുകുമാരൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബാബു വൈലത്തൂർ ആണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ആർ2 എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിയും റുവിൻ വിശ്വവും ചേർന്നാണ് നിർമാണം.

ഗൗതം വാസുദേവ് മേനോൻ, ശരത് അപ്പാനി, അർജുൻ പി അശോകൻ, നിൽജ കെ ബേബി, ഫ്രാങ്കോ, ശ്രുതി ജയൻ, ചന്തുനാഥ്, ഷാജു ശ്രീധർ എന്നിവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. കാംപസ് സൗഹൃദവും പ്രണയവും കവിതയും രാഷ്ട്രീയവുമെല്ലാം ചിത്രത്തിൽ പ്രമേയമാകുന്നുണ്ട്. ടോബിൻ തോമസ് കാമറയും രാഹുൽ രാജ് സംഗീതവും നിർവഹിച്ച ചിത്രത്തിൽ അബ്ദുൽ സലീം സഹനിർമാതാവുമാണ്.

ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രോജക്ട് ഡിസൈനർ-വിബീഷ് വിജയൻ, പ്രോജക്ട് കൺസൾട്ടന്റ്-അൻഷാദ് അലി, എഡിറ്റർ-സോബിൻ സോമൻ, കലാസംവിധാനം-സുഭാഷ് കരുണ, മേക്കപ്പ്-ആർ.ജി വയനാടൻ, വസ്ത്രാലങ്കാരം-അരുൺ മനോഹർ, ഗാനരചന-റഫീഖ് അഹമ്മദ്, രെതി ശിവരാമൻ, ധന്യ സുരേഷ് മേനോൻ, സംഘട്ടനം-ഫിനിക്സ് പ്രഭു, ബില്ല ജഗൻ. കൊറിയോഗ്രാഫർ-മനോജ് ജാക്‌സൻ, സ്പ്രിങ്.

Summary: The trailer of the new film 'Lovefully Yours Veda' is out, with Rajisha Vijayan, Venkitesh, Sreenath Bhasi, Gautham Vasudev Menon and Anikha Surendran in the lead roles on campus, love and politics.

TAGS :

Next Story