Quantcast

എന്‍റെ ചിന്തകള്‍ ആ കുടുംബങ്ങളോടൊപ്പം; ഹൃദയഭേദകമെന്ന് മമ്മൂട്ടി, പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് മോഹന്‍ലാല്‍

പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു

MediaOne Logo

Web Desk

  • Published:

    27 Nov 2023 6:45 AM GMT

Mammootty-Mohanlal
X

മമ്മൂട്ടി-മോഹന്‍ലാല്‍

കൊച്ചി: കുസാറ്റിലെ സംഗീതനിശക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലു പേര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവം ഹൃദയഭേദകമെന്ന് നടന്‍ മമ്മൂട്ടി. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

''കൊച്ചിയിലെ കുസാറ്റ് കാമ്പസിൽ നടന്ന ദുരനുഭവം ഹൃദയഭേദകമാണ്. ഈ നിമിഷത്തിൽ എന്‍റെ ചിന്തകൾ ദുഃഖിതരുടെ കുടുംബത്തോടൊപ്പമാണ്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു'' എന്നാണ് മമ്മൂട്ടി കുറിച്ചത്. ''കുസാറ്റിലെ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ട വിദ്യാർഥികളുടെ കുടുംബങ്ങളോട് എന്‍റെ അഗാധമായ അനുശോചനം. പരിക്കേറ്റ വിദ്യാർഥികൾ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു'' നടന്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം സംഗീതപരിപാടിക്കിടെ അപകടം ഉണ്ടായ കുസാറ്റിലെ ഓഡിറ്റോറിയത്തിൽ വിദഗ്ധ സംഘം പരിശോധന നടത്തുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച സമിതി അംഗങ്ങളാണ് പരിശോധന നടത്തുന്നത്. സർവകലാശാല സിൻഡിക്കേറ്റ് അടിയന്തര യോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചേരും.

അതേസമയം കുസാറ്റ് ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ആലപ്പുഴ സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ഷെബ എന്നിവരാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിൽ അത്യാഹിത വിഭാഗത്തില്‍ തുടരുന്നത്. ദുരന്തത്തിൽ സംഘാടകരുടെ മൊഴി പൊലീസ് ഇന്ന് രേഖപെടുത്തും. സംഗീത പരിപാടി സംഘടിപ്പിച്ചതിലെ സുരക്ഷാ വീഴ്ചകളാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.

കുസാറ്റ് ദുരന്തത്തിൽ സംഘാടകരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ, വൈസ് ചാൻസിലർ അടക്കമുള്ളവരുടെ മൊഴിയുമെടുക്കും. ഇതിനുശേഷം ആകും കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കളമശ്ശേരി പൊലീസ് കേസെടുത്തിട്ടുള്ളത്.

TAGS :

Next Story