Quantcast

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ദുബൈയിലേക്ക്; വിമാനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വമാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം

MediaOne Logo

Web Desk

  • Published:

    19 Aug 2021 5:55 PM IST

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ദുബൈയിലേക്ക്; വിമാനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍
X

രാജ്യത്ത് കോവിഡ് വ്യാപനം ആരംഭിച്ച ശേഷം ഇതാദ്യമായി വിദേശ യാത്ര നടത്തി നടന്‍ മമ്മൂട്ടി. ദുബൈയിലേക്കാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായി അദ്ദേഹം യാത്ര ചെയ്യുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ എന്‍.എം ബാദുഷയാണ് മമ്മൂട്ടിക്കൊപ്പമുള്ള ദുബൈ യാത്രക്കിടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടിനുള്ളില്‍ തന്നെയായിരുന്നു മമ്മൂട്ടി. ഇപ്പോള്‍ നിരവധി ചിത്രങ്ങളുടെ പണിപ്പുരയിലാണ് താരം. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വമാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

റതീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന പുഴുവിലും മമ്മൂട്ടിയാണ് നായകന്‍. ചിത്രത്തിന്‍റെ ഷൂട്ടിങ് ചിങ്ങം ഒന്നിന് ആരംഭിച്ചിരുന്നു. മമ്മൂട്ടിയോടൊപ്പം പാര്‍വതി തിരുവോത്തും പുഴുവില്‍ പ്രധാന കഥാപാത്രമായെത്തുന്നു. ഉണ്ടയുടെ തിരക്കഥാകൃത്ത് ഹഷദിന്‍റെ കഥക്ക് കഥാകൃത്തിനൊപ്പം സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് പുഴുവിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

TAGS :

Next Story