'അടുത്ത ട്വിസ്റ്റ്...ദേ വീണ്ടും ട്വിസ്റ്റ്'; ഒടിടി റിലീസിന് പിന്നാലെ ആസിഫലി ചിത്രം മിറാഷിന് ട്രോളോട് ട്രോൾ
ട്വിസ്റ്റുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ചിത്രമെന്നാണ് വിമര്‍ശനം

ആസിഫ് അലിയെയും അപര്‍ണ ബാലമുരളിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കിയ മിറാഷ് ഒടിടിയിലെത്തിയിരിക്കുകയാണ്. തിയറ്ററിൽ സമ്മിശ്ര പ്രതികരണം നേടിതയ ചിത്രം ഒടിടി റിലീസിന് പിന്നാലെ ട്രോളുകളേറ്റു വാങ്ങിക്കൊണ്ടിരിക്കുകയാണ്.
ട്വിസ്റ്റുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ചിത്രമെന്നാണ് വിമര്‍ശനം. എവിടെ നോക്കിയാലും ട്വിസ്റ്റാണെന്നും എന്നാൽ പ്രവചിക്കാവുന്ന തരത്തിലുള്ള ട്വിസ്റ്റുകളാണെന്നും പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കഥക്ക് പകരം ട്വിസ്റ്റുകൾ എഴുതി സ്ക്രിപ്റ്റ് തീര്‍ത്തിരിക്കുകയാണെന്നും വിമര്‍ശിക്കുന്നു. സംവിധായകൻ ജീത്തു ജോസഫ് തന്നെയാണോ എന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു. ജിത്തു ജോസഫിന് പറ്റിയ അബദ്ധമാണെന്നുമാണ് കമന്‍റുകൾ.
കൂമന് ശേഷം ആസിഫ് അലിയും ജീത്തുവും ഒന്നിച്ച ചിത്രമാണ് മിറാഷ്. സെപ്തംബര്‍ 19നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ്, അർജുൻ ഗോപൻ എന്നിവരാണ് 'മിറാഷി'ലെ മറ്റു പ്രമുഖ താരങ്ങൾ.
ഇ ഫോർ എക്സ്പിരിമെന്‍റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Adjust Story Font
16

