Quantcast

2255ൽ ഒരാൾ കൂടി: പുത്തൻ കാരവൻ സ്വന്തമാക്കി മോഹൻലാൽ

വാഹനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2022-09-26 16:31:38.0

Published:

26 Sept 2022 9:53 PM IST

2255ൽ ഒരാൾ കൂടി: പുത്തൻ കാരവൻ സ്വന്തമാക്കി മോഹൻലാൽ
X

ഇഷ്ടനമ്പറായ 2255ൽ ഒരു വാഹനം കൂടി സ്വന്തമാക്കി മോഹൻലാൽ. ബ്രൗൺ നിറത്തിലുള്ള ആഡംബര കാരവാനാണ് താരത്തിന്റെ ഗ്യാരേജിലെ പുതിയ അതിഥി. മുൻനിര വാണിജ്യ നിർമാതാക്കളായ ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലൊരുക്കിയിരിക്കുന്ന കാരവാനിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലിപ്പോൾ വൈറലാകുന്നത്.

കേരളത്തിലെ സ്‌പെഷ്യൽ പർപ്പസ് വാഹനങ്ങൾ ഒരുക്കുന്നതിൽ ഏറെ ശ്രദ്ധേയരായ ഓജസ് ഓട്ടോമൊബൈൽസാണ് ഭാരത് ബെൻസിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്.

വാഹനത്തിന്റെ വശങ്ങളിൽ വലിയ ഗ്രാഫിക്‌സ് സ്റ്റിക്കറുകൾ നൽകി അലങ്കരിച്ചിരിക്കുന്ന വാഹനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. 3907 സി.സി ശേഷിയുള്ള നാല് സിലിണ്ടർ 4ഡി34ഐ സി.ആർ.ഡി.ഐ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവലാണ് ഇതിലെ ട്രാൻസ്മിഷൻ.

TAGS :

Next Story