''കലാ തറവാട്ടിലെ ഹിസ് ഹൈനസ് ആണ് വേണുച്ചേട്ടന്''; അനുശോചിച്ച് മോഹൻലാൽ

സ്വഭാവിക അഭിനയത്തിന്റെ ഹിമാലയശ്യംഗം കീഴടക്കിയ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു

MediaOne Logo

Web Desk

  • Updated:

    2021-10-11 13:41:02.0

Published:

11 Oct 2021 1:18 PM GMT

കലാ തറവാട്ടിലെ ഹിസ് ഹൈനസ് ആണ് വേണുച്ചേട്ടന്; അനുശോചിച്ച് മോഹൻലാൽ
X

തന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദാരഞ്ജലി നൽകാനുകുന്നില്ലെന്ന് മോഹൻലാൽ. നെടുമുടി വേണുവിന്റെ മരണത്തിൽ ഫേസ്ബുക്കിലൂടെയാണ് നടൻ അനുശോചനം അറിയിച്ചത്. സ്വഭാവിക അഭിനയത്തിന്റെ ഹിമാലയശ്യംഗം കീഴടക്കിയ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ വലിയ മനസ്സിന്റെ സ്‌നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

''ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്. എത്ര സിനിമകളിൽ ഒന്നിച്ചു ഞങ്ങൾ. മലയാളം നെഞ്ചോടുചേർത്ത എത്ര വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങൾക്ക്'' മോഹൻലാൽ കുറിച്ചു.

ഇന്ന് ഉച്ചക്ക് ഒന്നരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. 73 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്ക്കാരം നാളെ ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. അയ്യങ്കാളി ഹാളില്‍ വെച്ചു നടത്തുന്ന പൊതുദര്‍ശനത്തിനു ശേഷം രണ്ട് മണിയോടെ സംസ്ക്കാര ചടങ്ങ് നടക്കും

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു. ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടന്‍. നായകനായും സഹനടനായും വില്ലനായും നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധിയാണ്. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.


TAGS :

Next Story