Quantcast

പിന്നിൽ ഫൈറ്റർ ജെറ്റ്, എവിടെ ഖുറൈഷി എബ്രഹാം? എമ്പുരാൻ അപ്‌ഡേറ്റുമായി പൃഥ്വി

മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും എമ്പുരാന്‍ റിലീസ് ചെയ്യും.

MediaOne Logo

Web Desk

  • Published:

    21 Jan 2024 11:59 AM GMT

L2e update
X

മലൈക്കോട്ടെ വാലിബന്റെ വിഷ്വൽ ട്രീറ്റിനായി കാത്തിരിക്കുന്ന മോഹൻലാൽ ആരാധകരുടെ പ്രതീക്ഷകൾ വാനോളമാണ്. ഈ ആകാംക്ഷ ഇരട്ടിയാക്കി മറ്റൊരു അപ്‌ഡേറ്റ് ഇതാ പുറത്തുവന്നിരിക്കുന്നു. വാലിബൻ ചർച്ചക്കിടെ സ്റ്റീഫൻ നെടുമ്പള്ളിയെ മറന്നുപോകരുത്. പൃഥ്വിരാജ് എന്ന സംവിധായകന്റെ മികവിൽ മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാൻ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.

ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ അവസാനിച്ചിരിക്കുന്നു എന്ന വിവരം പൃഥ്വിരാജ് പുറത്തുവിട്ടു. മൈക്കുമായി പാക്ക് അപ് പറയാൻ നിൽക്കുന്ന തന്റെ ഒരു ഫോട്ടോയും പൃഥ്വി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ, ആരാധകരുടെ കണ്ണുടക്കിയത് നേരെ പിന്നിലാണ്. പൃഥ്വിരാജിന്റെ പിന്നിൽ ഒരു ഫൈറ്റർ ജെറ്റ് കാണാം. അതൊരു വലിയ സൂചന തന്നെയാണ് നൽകുന്നതെന്ന് ആരാധകർ, ഒരു ബ്രഹ്‌മാണ്ഡ സിനിമയാകുമെന്ന പ്രതീക്ഷയിൽ കമന്റ് ബോക്സ് നിറക്കുകയാണ് ആരാധകർ.

മോഹൻലാൽ- പൃഥ്വിരാജ് എന്ന പേരുകൾ മാത്രം മതി എമ്പുരാൻ എന്ന ചിത്രത്തിനായി കാത്തിരിക്കാൻ. ഇന്റർവ്യൂകളിലും വാർത്താ സമ്മേളനങ്ങളിലും എംമ്പുരാന്റെ കൂടുതൽ അപ്‌ഡേറ്റുകൾ പുറത്തുവിടാതിരിക്കാൻ അണിയറപ്രവർത്തകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ലൂസിഫറിലെ സയിദ് മസൂദ് ആയി തന്നെയാണ് പൃഥ്വിരാജ് എമ്പുരാനിലും എത്തുക. നിരവധി ആക്ഷൻ രംഗങ്ങളും ഇതിനാൽ പ്രതീക്ഷിക്കാം.

എന്നാൽ, വിലായത്ത് ബുദ്ധ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ പൃഥ്വിരാജ് മൂന്ന് മാസം വിശ്രമത്തിലായിരുന്നു. പരിക്ക് പൂർണമായും ഭേദമായിട്ടില്ലാത്തതിനാൽ ആക്ഷൻ രംഗങ്ങൾ ചെയ്യാൻ സാധിക്കില്ലെന്നും പൃഥ്വിരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. എമ്പുരാനിലെ ആക്ഷൻ രംഗങ്ങൾ 2024 ജൂണോടെ മാത്രമേ ചിത്രീകരിക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ 5നാണ് എമ്പുരാൻ ഷൂ‌ട്ടിം​ഗ് ആരംഭിച്ചത്. ലൂസിഫറിന്റെ നിർമാതാക്കളായ ആശിർവാദ് സിനിമാസ് തന്നെയാണ് എമ്പുരാന്റെയും നിർമാണം. തമിഴിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്. സുജിത്ത് വാസുദേവ് ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ദീപക് ദേവ് ആണ് സം​ഗീതം ഒരുക്കുന്നത്. ഈ വർഷം തന്നെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും എമ്പുരാന്‍ റിലീസ് ചെയ്യും.

TAGS :

Next Story