Quantcast

പോത്തേട്ടൻ ബ്രില്യൻസിൽ ഇനി ലാൽ മാജിക്; ദിലീഷ് പോത്തൻ-മോഹൻലാൽ ചിത്രം വരുന്നു

എക്സിൽ ആരാധകരോട് സംവദിക്കവേ ആണ് ആന്റണി സിനിമയുടെ അപ്‌ഡേറ്റ് പുറത്തുവിട്ടത്

MediaOne Logo

Web Desk

  • Published:

    17 May 2026 11:21 AM IST

പോത്തേട്ടൻ ബ്രില്യൻസിൽ ഇനി ലാൽ മാജിക്;  ദിലീഷ് പോത്തൻ-മോഹൻലാൽ ചിത്രം വരുന്നു
X

ഒടുവിൽ ആ സ്വപ്ന കൂട്ടുകെട്ട് ഒന്നിക്കുകയാണ് സുഹൃത്തുക്കളെ...സൂപ്പര്‍താരം മോഹൻലാലും പ്രശസ്ത സംവിധായകൻ ദിലീഷ് പോത്തനും ആദ്യമായി ഒന്നിക്കുന്ന ചിത്രം വരികയാണ്. നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

എക്സിൽ ആരാധകരോട് സംവദിക്കവേ ആണ് ആന്റണി സിനിമയുടെ അപ്‌ഡേറ്റ് പുറത്തുവിട്ടത്. ഷിബു ബേബി ജോൺ ആണ് ഈ സിനിമ നിർമിക്കുന്നത്. ലാൽ-ദിലീഷ് പോത്തൻ കൂട്ടുകെട്ടിലുള്ള ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകൾ കുറച്ചുനാളുകളായി പ്രചരിക്കുകന്നുണ്ടായിരുന്നു. മോഹൻലാലിനൊപ്പം ആസിഫ് അലിയും ചിത്രത്തിലുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ തിരക്കഥയെക്കുറിച്ചും മറ്റ് അണിയറ പ്രവർത്തകരെക്കുറിച്ചുമുള്ള ഔദ്യോഗിക വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് സൂചനകൾ.

'മഹേഷിന്റെ പ്രതികാരം', 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'ജോജി' തുടങ്ങിയ ചിത്രങ്ങളിലൂടെ തന്‍റേതായ റിയലിസ്റ്റിക് സിനിമാ ശൈലി തെളിയിച്ച സംവിധായകനാണ് ദിലീഷ് പോത്തൻ. മോഹൻലാൽ എന്ന നടന്‍റെ അഭിനയസാധ്യതകളെ ദിലീഷ് പോത്തൻ എങ്ങനെ സ്ക്രീനിൽ എത്തിക്കും എന്നതിനെക്കുറിച്ച് വലിയ രീതിയിലുള്ള ചർച്ചകളാണ് സോഷ്യൽമീഡിയയിൽ നടക്കുന്നത്.

അതേസമയം തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂര്‍ത്തി ഒരുക്കുന്ന അതിമനോഹരത്തിന്‍റെ ഷൂട്ടിങ്ങിലാണ് മോഹൻലാൽ. ചിത്രത്തിൽ ലവ്‍ജൻ പൊലീസുകാരനായിട്ടാണ് ലാലെത്തുന്നത്. മീര ജാസ്മിനാണ് നായിക. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3 ആണ് ഉടൻ തിയറ്ററുകളിലെത്താൻ പോകുന്ന ലാൽ ചിത്രം. താരത്തിന്‍റെ പിറന്നാൾ ദിവസമായ മെയ് 21നാണ് ചിത്രം റിലീസ് ചെയ്യുക.

TAGS :

Next Story