Quantcast

വഴിയരികില്‍ കിടന്ന കടലാസ് കഷണങ്ങള്‍ പെറുക്കിമാറ്റി മോഹന്‍ലാല്‍; കയ്യടിച്ച് ആരാധകര്‍

മാതൃകയാക്കേണ്ട പെരുമാറ്റമെന്ന കമന്‍റുമായി ആരാധകര്‍ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    15 Jan 2023 7:51 AM GMT

വഴിയരികില്‍ കിടന്ന കടലാസ് കഷണങ്ങള്‍ പെറുക്കിമാറ്റി മോഹന്‍ലാല്‍; കയ്യടിച്ച് ആരാധകര്‍
X

നടപ്പാതയില്‍ ആരോ വലിച്ചെറിഞ്ഞ കടലാസ് കഷ്ണങ്ങള്‍ എടുത്തുമാറ്റുന്ന മോഹന്‍ലാലിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മോഹൻലാലിന്‍റെ ഫാൻസ് പേജില്‍ വന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.

വിദേശത്ത് എവിടെയോ നിന്നുള്ളതാണ് വീഡിയോ. കാറിൽ നിന്നും ഇറങ്ങി വരുന്ന മോഹൻലാൽ ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ കടലാസ് കഷണങ്ങള്‍ കണ്ടു. ഉടന്‍ തന്നെ അദ്ദേഹം അവ പെറുക്കിയെടുത്തു. മാതൃകയാക്കേണ്ട പെരുമാറ്റമെന്ന കമന്‍റുമായി ആരാധകര്‍ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.


#Lalettan 🥰

Posted by The Complete Actor Mohanlal on Saturday, January 14, 2023


TAGS :

Next Story