Quantcast

യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മോഹന്‍ലാല്‍ ദുബൈയില്‍

വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്.

MediaOne Logo

Web Desk

  • Published:

    20 Aug 2021 7:05 AM GMT

യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മോഹന്‍ലാല്‍ ദുബൈയില്‍
X

യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മോഹന്‍ലാല്‍ ദുബൈയില്‍ എത്തി. യു.എ.ഇയുടെ ദീര്‍ഘകാല താമസവിസയായ ഗോള്‍ഡന്‍ വിസയ്ക്ക് മമ്മൂട്ടിയും മോഹന്‍ലാലും അര്‍ഹരായ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് എത്തിയത്. ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മമ്മൂട്ടി കഴിഞ്ഞ ദിവസം ദുബൈയിലെത്തിയിരുന്നു.

വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്.

10 വര്‍ഷ കാലാവധിയുള്ളതാണ് ഗോള്‍ഡന്‍ വിസ. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് ഈ വിസ ലഭിച്ചിരുന്നു.

TAGS :

Next Story