Quantcast

'വൃഷഭ'യിൽ മോഹൻലാലിനൊപ്പം വിജയ് ദേവരക്കൊണ്ടയും- റിപ്പോര്‍ട്ട്

അച്ഛൻ- മകൻ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് വൃഷഭ

MediaOne Logo

Web Desk

  • Published:

    17 Nov 2022 3:03 AM GMT

വൃഷഭയിൽ മോഹൻലാലിനൊപ്പം വിജയ് ദേവരക്കൊണ്ടയും- റിപ്പോര്‍ട്ട്
X

മോഹൻലാലിനെ നായകനാക്കി കന്നട സംവിധായകൻ നന്ദകുമാർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രമാണ് 'വൃഷഭ'. മലയാളം-തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമ, കന്നട,തമിഴ്,ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമയിൽ മോഹൻലാലിനൊപ്പം തെന്നന്ത്യൻ യുവതാരം വിജയ് ദേവരക്കൊണ്ടയും പ്രധാനവേഷത്തിലെത്തുന്നു എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോഹൻലാലിന്റെ മകന്റെ വേഷത്തിലാണ് വിജയ് ദേവരക്കൊണ്ട എത്തുന്നതെന്നും എന്റടൈൻമെന്റ് ചാനലായ ഒ.ടി.ടി പ്ലേയ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

അതിന്റെ ഭാഗമായി സംവിധായകൻ നന്ദകിഷോർ വിജയുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പീരിയഡ് ആക്ഷൻ ഡ്രാമയായ 'വൃഷഭ'യുടെ ചിത്രീകരണം 2023 ൽ ആരംഭിക്കും.

ആക്ഷൻ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകുന്ന, അച്ഛൻ- മകൻ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണെന്ന് സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ.



TAGS :

Next Story