Quantcast

'യഥാര്‍ത്ഥ നായകര്‍ എന്നും ഒറ്റയ്ക്ക്'; മോഹന്‍ലാല്‍- ഷാജി കൈലാസ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു

12 വർഷങ്ങൾക്ക് ശേഷം മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ആശിര്‍വാദ് സിനിമാസാണ് നിര്‍മിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-10-05 16:25:19.0

Published:

5 Oct 2021 4:22 PM GMT

യഥാര്‍ത്ഥ നായകര്‍ എന്നും ഒറ്റയ്ക്ക്; മോഹന്‍ലാല്‍- ഷാജി കൈലാസ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു
X

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. 'എലോൺ' എന്നാണ് ചിത്രത്തിന്റെ പേര്. 'ഷാജിയുടെ നായകന്മാര്‍ എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാര്‍ത്ഥ നായകന്‍ എല്ലായ്‌പ്പോഴും തനിച്ചാണ്. അത് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും', ടൈറ്റില്‍ പുറത്തുവിട്ടുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.

രാജേഷ് ജയരാമനാണ് എലോണിന്‍റെ തിരക്കഥ ഒരുക്കുന്നത്. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയ്. 12 വർഷങ്ങൾക്ക് ശേഷം മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ആശിര്‍വാദ് സിനിമാസാണ് നിര്‍മ്മിക്കുന്നത്. ആശിര്‍വാദിന്റെ 30-ാം ചിത്രമാണിത്.

ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം. 2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്– മോഹൻലാൽ കൂട്ടുകെട്ടിൽ അവസാനം റിലീസ് ചെയ്ത ചിത്രം.

TAGS :

Next Story