ബോളിവുഡില്‍ തരംഗമായ ആ വൈറല്‍ വീഡിയോക്ക് വില ലക്ഷങ്ങള്‍ !

സല്‍മാന്‍ ഖാന്‍ ചിത്രം 'ബംജ്‌റംഗി ഭായിജാനി'ല്‍ സമാനരംഗം നവാസുദ്ധീന്‍ സിദ്ദീഖി അഭിനയിച്ചതോടെ ചാന്ദ് നവാബ് ഇന്ത്യയിലും പ്രശസ്തനായിത്തീര്‍ന്നു.

MediaOne Logo

Web Desk

  • Updated:

    2021-08-31 16:26:00.0

Published:

31 Aug 2021 4:26 PM GMT

ബോളിവുഡില്‍ തരംഗമായ ആ വൈറല്‍ വീഡിയോക്ക് വില ലക്ഷങ്ങള്‍ !
X

പാകിസ്താനി വൈറല്‍ റിപ്പോര്‍ട്ടര്‍ ചാന്ദ് നവാബിന്റെ പ്രശസ്തമായ 'കറാച്ചി സെ ആന്ദോളന്‍..' വീഡിയോ ലേലത്തില്‍ പോയത് വന്‍ തുകക്ക്. ലേലത്തിന് വെച്ച വൈറല്‍ വീഡിയോക്ക് 46 ലക്ഷം രൂപയാണ് ലഭിച്ചത്. പാകിസ്താന്‍ വാര്‍ത്താ ചാനലിലെ റിപ്പോര്‍ട്ടറായ ചാന്ദ് നവാബ് അദ്ദേഹത്തിന്റെ 'കറാച്ചി സെ' വീഡിയോ വഴി ലോകപ്രസിദ്ധനായി തീരുകയായിരുന്നു.

2008ല്‍ കറാച്ചിയില്‍ വെച്ചുള്ള റിപ്പോര്‍ട്ടിങ്ങിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായ ചാന്ദ് നവാബിന്റെ വീഡിയോ പുറത്തിറങ്ങുന്നത്. ജനത്തിരക്കേറിയ കറാച്ചി റെയില്‍വേ ഓവര്‍ബ്രിഡ്ജിനു മുകളില്‍ വെച്ചുള്ള ചാന്ദ് നവാബിന്റെ രസകരമായ റിപ്പോര്‍ട്ടിങ് അതിവേഗം വൈറലായി തീരുകയായിരുന്നു.

2015 ല്‍ പുറത്തിറങ്ങിയ കബീര്‍ ഖാന്‍ സംവിധാനം ചെയ്ത സല്‍മാന്‍ ഖാന്‍ ചിത്രം 'ബംജ്‌റംഗി ഭായിജാനി'ല്‍ സമാനരംഗം ഉള്‍പ്പെടുത്തിയതോടെ ചാന്ദ് നവാബ് ഇന്ത്യയിലും പ്രശസ്തനായിത്തീര്‍ന്നു. ചിത്രത്തില്‍ ചാന്ദ് നവാബിന്റെ റിപ്പോര്‍ട്ടിങ് അവതരിപ്പിച്ചത് നവാസുദ്ധീന്‍ സീദ്ദീഖിയായിരുന്നു. ചിത്രത്തിനൊപ്പം ചാന്ദ് നവാബും സൂപ്പര്‍ ഹിറ്റായി.

ഫൗണ്ടേഷന്‍ ആപ്പാണ് ചാന്ദ് നവാബിന്റെ വീഡിയോ വില്‍പ്പനക്ക് വെച്ചത്.

TAGS :

Next Story