അഞ്ച് കുടുംബ കഥകളുമായി ‘ഫാമിലി സ്റ്റോറീസ്’
മോഹൻലാൽ ചെയർമാനായ കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് നിർമാണം

കൊച്ചി: മോഹൻലാലും രവീന്ദ്രനും കൈകോർത്തുകൊണ്ട് മലയാള സിനിമയിൽ സ്വതന്ത്ര ആന്തോളജി ചിത്രത്തിന്റെ നിർമാണം ആരംഭിക്കുന്നു. മോഹൻലാൽ ചെയർമാനും രവീന്ദ്രൻ സിഇഒയുമായ കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് സ്വതന്ത്ര സിനിമയായ ‘ഫാമിലി സ്റ്റോറീസ്’ നിർമിക്കുക. അമ്മയിൽ അംഗങ്ങളായവരെ മാത്രം ഉൾപ്പെടുത്തിയാണ് ചിത്രം ഒരുക്കുന്നത്. അവാർഡ് ജേതാക്കളായ പ്രശസ്തരുടെ കൂട്ടായ്മയിലാണ് നിർമാണം.
മെക്കാർട്ടിൻ, എം. പത്മകുമാർ, ജി.എസ് വിജയൻ, രമേശ് പിഷാരടി, ജിബു ജേക്കബ് തുടങ്ങിയവരായിരിക്കും അഞ്ച് കുടംബ കഥകളെ ആസ്പദമാക്കിയുള്ള ആന്തോളജി സിനിമയുടെ സംവിധായകർ. മലയാളത്തിലെ പ്രമുഖ ഛായഗ്രഹൻമാരായ അളഗപ്പൻ, പി. സുകുമാർ എന്നിവരാണ് ക്യാമറ ചലിപ്പിക്കുന്നത്. മലയാളസിനിമയിലെ പ്രമുഖരായ പട്ടണം റഷീദ് മേക്കപ്പും അരുൺ വർമ്മ സൗണ്ട് ഡിസൈനിംഗും ദീപക് വിഎഫ്എക്‌സും സന്തോഷ് വർമ്മ ഗാനരചനയും നിർവ്വഹിക്കും.
ഈ സംരംഭത്തിൽ പ്രതിഭകളായ പുതിയ എഴുത്തുകാരുടെ കഥകൾ ഉപ്പെടുത്തും. പ്രശസ്തരായവർക്കൊപ്പം പ്രവർത്തിക്കാൻ പ്രതിഭകളായ സിനിമാ വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും.
സിബി മലയിൽ, കമൽ, രൺജി പണിക്കർ, പി. ചന്ദ്രകുമാർ, ജി. സുരേഷ് കുമാർ എന്നിവരാണ് ചിത്രത്തിന്റെ അഡ്വൈസർമാരായി പ്രവർത്തിക്കുന്നത്. മലയാള സിനിമാ മേഖലയിലെ പ്രമുഖ സംഘടനകളായ അമ്മ, ഫെഫ്ക, മാക്ട, ഫിലിം ചേമ്പർ, പ്രൊഡ്യൂസഴ്സ് അസ്സോസിയേഷൻ എന്നിവരുടെ സഹരണത്തോടെയാണ് നിർമാണം. കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റാണ് സംരഭത്തിന് നേതൃത്വം നൽകുന്നത്.
Adjust Story Font
16

