'മ്യാവു'വിലെ ഹിജാബി സോംഗ് വിഡിയോ പുറത്തിറങ്ങി

''അപ്പം മോനേ ദസ്തഖീറെ, മഅസ്സലാമാ'' എന്ന് സൗബിൻ ഷാഹിറിനോട് മംമ്ത മോഹൻദാസ് പറയുന്ന ഡയലോഗോടെയാണ് വിഡിയോ തുടങ്ങുന്നത്

MediaOne Logo

Web Desk

  • Updated:

    2021-11-21 13:09:48.0

Published:

21 Nov 2021 1:06 PM GMT

മ്യാവുവിലെ ഹിജാബി സോംഗ് വിഡിയോ പുറത്തിറങ്ങി
X

ലാൽജോസ് സംവിധാനം ചെയ്യുന്ന ചിത്രമായ 'മ്യാവു'വിലെ ഹിജാബി സോംഗ് വിഡിയോ യൂട്യൂബിൽ പുറത്തിറങ്ങി. സുഹൈൽ കോയ എഴുതിയ വരികൾ അദീഫ് മുഹമ്മദാണ് പാടിയിരിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് സംഗീതം ഒരുക്കിയത്. ''അപ്പം മോനേ ദസ്തഖീറെ, മഅസ്സലാമാ'' എന്ന് സൗബിൻ ഷാഹിറിനോട് മംമ്ത മോഹൻദാസ് പറയുന്ന ഡയലോഗോടെയാണ് വിഡിയോ തുടങ്ങുന്നത്. മംമ്തയും സൗബിൻ ഷാഹിറുമാണ് ചിത്രത്തിലെ നായികാ നായകന്മാർ. ഇരുവരും ചേർന്നുള്ള മനോഹര അഭിനയമാണ് വിഡിയോയിലുള്ളത്. വിക്രമാദിത്യക്ക് ശേഷം തിരക്കഥാകൃത്ത് ഡോ. ഇക്ബാൽ കുറ്റിപ്പുറവും ലാൽജോസും ഒരുമിക്കുന്ന ചിത്രമാണിത്. യുഎഇ റാസൽഖൈമയിൽ താമസിക്കുന്ന കുടുംബത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ഒരു പൂച്ചയും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അതുവഴി കിട്ടിയ 'മ്യാവു' എന്ന പേര് കൊണ്ട് തന്നെ ചിത്രം ശ്രദ്ധേയാമായിരുന്നു. സലീം കുമാർ, ഹരിശ്രീ യൂസഫ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

തോമസ് തിരുവല്ലയാണ് നിർമാതാവ്. അജ്മൽ സാബു ഛായാഗ്രാഹകനും രഞ്ജൻ എബ്രഹാം എഡിറ്ററുമാണ്. ഡിസംബർ 24 നാണ് ചിത്രം തിയേറ്ററിലെത്തുക. 123 മ്യൂസികാണ് പാട്ട് പുറത്തിറക്കിയത്.

TAGS :

Next Story