Quantcast

ലാലേട്ടന്‍ നിറഞ്ഞാടുമോ ? 'ജയിലര്‍ 2' ഒടിടിയിലെത്തുക മോഹന്‍ലാലിൻ്റെ അണ്‍കട്ട് സീനുകളോടെയെന്ന് റിപ്പോര്‍ട്ട്

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും തിയറ്ററില്‍ മോഹന്‍ലാലിൻ്റെ കഥാപാത്രമായ മാത്യു ഏതാനും സീനുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ

MediaOne Logo

Web Desk

  • Published:

    4 Nov 2026 6:56 PM IST

jailer 2 ott uncut version
X

തിയറ്ററുകളില്‍ നിറഞ്ഞോടുന്ന സൂപ്പര്‍സ്റ്റാര്‍ രജിനീകാന്ത് ചിത്രം 'ജയിലര്‍ 2' ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ അണ്‍കട്ട് വേര്‍ഷനാകും ഒടിടിയില്‍ വരിക എന്നാണ് തമിഴ് സിനിമാ കേന്ദ്രങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാലിന്റേതടക്കം തിയേറ്ററില്‍ വന്‍ തോതില്‍ കട്ട് ചെയ്തുപോയ പല ഭാഗങ്ങളും ഒടിടിയില്‍ ഉണ്ടാകുമെന്നാണ് റിപ്പോട്ടുകള്‍ പറയുന്നത്. ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ജയിലര്‍ 2വിന് ഏകദേശം മുപ്പത് മിനുറ്റോളം അധിക ദൈര്‍ഘ്യം ഉണ്ടാകുമെന്നും പറയുന്നു.

ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നുമായി 800 കോടിയിലേറെയാണ് നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത സിനിമ കൈക്കലാക്കിയത്. സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിനെ കൂടാതെ മോഹന്‍ലാല്‍, ഋതിക് റോഷന്‍, സുരാജ് വെഞ്ഞാറമൂട്, എസ്.ജെ സൂര്യ, വിദ്യ ബാലന്‍, മിഥുന്‍ ചക്രവര്‍ത്തി, വിജയ് സേതുപതി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും മോഹന്‍ലാലിന്റെ കഥാപാത്രമായ മാത്യു ഏതാനും ഭാഗങ്ങളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. താരത്തിന്റെ ഭാഗങ്ങള്‍ കട്ട് ചെയ്തതിനു പിന്നാലെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു.

ആമസോണ്‍ പ്രൈമാണ് ജയിലര്‍ 2ന്റെ ഒടിടി അവകാശം നേടിയത്. നവംബര്‍ 12ന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

TAGS :

Next Story