Quantcast

എബ്രിഡ് ഷൈൻ- നിവിൻ പോളി മാജിക്; 11 മില്യൺ കടന്ന് മഹാവീര്യർ ടീസർ

24 മണിക്കൂറിനിടെ ഏറ്റവുമധികം ആളുകൾ കണ്ട് ഏറ്റവും കൂടുതൽ ലൈക്കുകൾ നേടിയ ടീസർ എന്ന റെക്കോർഡും മഹാവീര്യർ നേടിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-04-07 14:37:17.0

Published:

7 April 2022 2:29 PM GMT

എബ്രിഡ് ഷൈൻ- നിവിൻ പോളി മാജിക്; 11 മില്യൺ കടന്ന് മഹാവീര്യർ ടീസർ
X

ഏപ്രിൽ മൂന്നിനാണ് നിവിൻപോളി നായകനാവുന്ന മഹാവീര്യരുടെ ടീസർ പുറത്തുവന്നത്. വൺ ടു ത്രി മ്യൂസിക് യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ടീസറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 24 മണിക്കൂറിനിടെ ഏറ്റവുമധികം ആളുകൾ കണ്ട് ഏറ്റവും കൂടുതൽ ലൈക്കുകൾ നേടിയ ടീസർ എന്ന റെക്കോർഡും മഹാവീര്യർ നേടിയിരുന്നു. 6 മില്യണ്‍ റിയല്‍ ടൈം വ്യൂസും 308K ലൈക്ക്‌സുമാണ് മഹാവീര്യരുടെ ടീസര്‍ നേടിയത്. ഇതോടെ ഏറ്റവുമധികം വ്യൂസ് നേടുന്ന ടീസര്‍ എന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം 'ഗോള്‍ഡി'ന്റെയും ഏറ്റവുമധികം ലൈക്കുകള്‍ നേടുന്ന ടീസര്‍ എന്ന് 'ഭീഷ്മ പര്‍വ'ത്തിന്റെയും റെക്കോഡ് മഹാവീര്യർമറികടന്നിരുന്നു.

ഇപ്പോഴിതാ ടീസർ 11 മില്യൺ കാഴ്ചക്കാരുമായി കുതിക്കുകയാണ് ടീസർ. 30 മില്യൺ കടന്ന ഒമർ ലുലു ചിത്രം അഡാർ ലവാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള ടീസർ.

എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ് .ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം, പോളി ജൂനിയർ പിക്ചർസ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കേരളം, രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിലുമാണ് ചിത്രീകരിച്ചത്.

നിവിൻ പോളി, ആസിഫ് അലി,ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്,പ്രമോദ് വെളിയനാട്,ഷൈലജ പി അമ്പു തുടങ്ങിയവർ ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നു.

സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.ചിത്ര സംയോജനം -മനോജ്, ശബ്ദ മിശ്രണം -വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം -അനീസ് നാടോടി, വസ്ത്രാലങ്കാരം -ചന്ദ്രകാന്ത്, മെൽവി. ജെ,

TAGS :

Next Story