Quantcast

'ചാമ്പിക്കോ' എന്ന് പറ മമ്മൂക്ക; ചിരിയോടെ പോസ് ചെയ്ത് മമ്മൂട്ടിയും

മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിലെ വൈറൽ ഡയലോഗ് മമ്മൂട്ടിയോട് തന്നെ പൊതുവേദിയിൽ പറയാൻ ആവശ്യപ്പെടുകയായിരുന്നു ആരാധകർ

MediaOne Logo

Web Desk

  • Updated:

    2022-05-23 13:43:21.0

Published:

23 May 2022 1:40 PM GMT

ചാമ്പിക്കോ എന്ന് പറ മമ്മൂക്ക; ചിരിയോടെ പോസ് ചെയ്ത് മമ്മൂട്ടിയും
X

ഭീഷ്മ പർവ്വം സിനിമയ്ക്കു ശേഷം സിനിമ പ്രേമികൾ ഏറെ കേട്ടു പരിചരിച്ച പ്രയോഗമാണ് 'ചാമ്പിക്കോ' എന്നത്. നിരവധിയാളുകൾ ഇൻസ്റ്റഗ്രാം റീൽ വീഡിയോകളിൽ ചാമ്പിക്കോയെന്ന പ്രയോഗം വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു. ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ആരും അറിയാതെ പറഞ്ഞുപോകുന്ന വാക്കായി മാറിയിരിക്കുകയാണിപ്പോളിത്.

മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിലെ വൈറൽ ഡയലോഗ് മമ്മൂട്ടിയോട് തന്നെ പൊതുവേദിയിൽ പറയാൻ ആവശ്യപ്പെടുകയായിരുന്നു ആരാധകർ. അത്തരമൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ഒരു പൊതു പരിപാടിക്കിടെ വേദിയിൽ ഗ്രൂപ്പ് ഫോട്ടോയ്ക്ക് നിൽക്കുമ്പോഴാണ് 'ചാമ്പിക്കോ' ഡയലോഗ് പറയാമോ എന്ന് മമ്മൂക്കയോട് ആരാധകർ ചോദിച്ചത്. ചിരിച്ചുകൊണ്ട് തന്നെ പ്രിയ നടൻ മറുപടി നൽകി. 'നിങ്ങൾ തന്നെ പറഞ്ഞാൽ മതിയെന്ന്'. ചാമ്പിക്കോ എന്ന് പറ മമ്മൂക്ക എന്ന് വാശിപിടിക്കുന്ന ആരാധകരെയും വീഡിയോയിൽ കാണാം. നടി മഞ്ജു വാര്യരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ഒടുവിൽ പി.വിജയൻ ഐപിഎസിന് മമ്മൂട്ടി മൈക്ക് കൈമാറുകയും അദ്ദേഹം ചാമ്പിക്കോ ഡയലോഗ് പറയുകയുമായിരുന്നു.

ഭീഷ്മ പർവ്വത്തിൽ മമ്മൂട്ടി അവതരിപ്പിച്ച മൈക്കിൾ എന്ന കഥാപാത്രം തന്റെ കുടുംബാഗങ്ങൾക്കാപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ഫോട്ടോഗ്രാഫറോട് പറയുന്ന കാര്യമാണിത്. ക്ലിക്ക് ചെയ്‌തോ എന്നാണ് ആ സന്ദർഭത്തിലെ അർഥം. മലയാളം ബോക്‌സ് ഓഫീസിൽ ഈ വർഷത്തെ ശ്രദ്ധേയ വിജയങ്ങളിലൊന്നാണ് ഭീഷ്മ പർവ്വം. മാർച്ച് മൂന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ്. ആദ്യദിനം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് ബോക്‌സ് ഓഫീസിൽ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷമാണ് അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുന്നത്.


TAGS :

Next Story