Quantcast

മരക്കാര്‍ ആമസോണ്‍ പ്രൈമില്‍; സ്ഥിരീകരിച്ച് ലെറ്റ്സ് ഒ.ടി.ടി ഗ്ലോബല്‍

മരക്കാര്‍ റിലീസ് സംബന്ധിച്ചായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാള സിനിമാ മേഖലയിലെ സജീവ ചര്‍ച്ച.

MediaOne Logo

Web Desk

  • Updated:

    2021-10-31 13:14:48.0

Published:

31 Oct 2021 6:26 PM IST

മരക്കാര്‍ ആമസോണ്‍ പ്രൈമില്‍; സ്ഥിരീകരിച്ച് ലെറ്റ്സ് ഒ.ടി.ടി ഗ്ലോബല്‍
X

മോഹൻലാൽ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ആമസോൺ പ്രൈമിൽ. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ പുതു റിലീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന 'ലെറ്റ്സ് ഒ.ടി.ടി ഗ്ലോബല്‍' എന്ന പേജാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ‍‌

മരക്കാര്‍ റിലീസ് സംബന്ധിച്ചായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാള സിനിമാ മേഖലയിലെ സജീവ ചര്‍ച്ച. ഫിലിം ചേംബറിന്‍റെ മധ്യസ്ഥതയില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും ഇന്നലെ നടത്തിയ ചര്‍ച്ചയും ഫലവത്താവാതെ പിരിഞ്ഞിരുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ റിലീസ് പലകുറി മാറ്റിവെക്കേണ്ടിവന്ന മലയാളചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മരക്കാര്‍. ഇത്തവണത്തെ ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളിലായി ആറ് പുരസ്‍കാരങ്ങളും ചിത്രം നേടി. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം രണ്ടു വർഷം കൊണ്ട് ഏതാണ്ട് 100 കോടിക്കടുത്ത് ചിലവിട്ടാണ് നിർമിച്ചത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍വന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

TAGS :

Next Story