പുതിയ റെക്കോർഡ് തീർക്കാൻ മരക്കാർ; ഇതുവരെ തീരുമാനിച്ചത് 600 ലധികം ഫാൻസ് ഷോ

ഡിസംബർ രണ്ടിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-11-21 11:50:26.0

Published:

21 Nov 2021 11:47 AM GMT

പുതിയ റെക്കോർഡ് തീർക്കാൻ മരക്കാർ; ഇതുവരെ തീരുമാനിച്ചത് 600 ലധികം ഫാൻസ് ഷോ
X

റിലീസിന് 10 ദിവസം മാത്രം ശേഷിക്കെ പുതിയ റെക്കോർഡിടാൻ ഒരുങ്ങുകയാണ് മോഹൻലാൽ ചിത്രം മരക്കാർ. റിലീസ് ദിനത്തിലെ ഫാൻസ് ഷോ കളുടെ എണ്ണത്തിലാണ് റെക്കോർഡ് തീർക്കാൻ മോഹന് ലാൽ ആരാധകർ ശ്രമിക്കുന്നത്. ഇതിനോടകം 600 ലധികം ഫാൻ ഷോകൾ ചാർട്ട് ചെയ്തിട്ടുണ്ട്. ഇത് 1000 ത്തിന് മുകളിൽ എത്തിക്കാനാണ് ഫാൻസിന്റെ ശ്രമം.

ഡിസംബർ രണ്ടിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നത്. ഫാൻസ് ഷോ കളുടെ എണ്ണത്തിൽ തിരുവനന്തപുരം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തൊട്ടു പിന്നിൽ കോഴിക്കോട്, തൃശൂർ, മലപ്പുറം, കൊല്ലം ജില്ലകളുമുണ്ട്. കേരളത്തിന് പുറമെ മറ്റു പ്രധാന റിലീസ് കേന്ദ്രങ്ങളിലും ജിസിസി കേന്ദ്രങ്ങളിലും ചിത്രത്തിന് ഫാൻസ് ഷോകൾ തീരുമാനിച്ചിട്ടുണ്ട്.

മോഹൻലാൽ പ്രയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തിന്റ ബജറ്റ് 100 കോടിയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങി വലിയ താരനിര അണിനിരക്കുന്നു.

പ്രിയദർശനും അനി ഐ വി ശശിയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന സംവിധാനം ത്യാഗരാജനും കസു നെഡയും ചേർന്നാണ്.

TAGS :

Next Story