Quantcast

അച്ഛനെ ചാക്കിലാക്കാൻ നടക്കുന്ന മകൻ; 'ബ്രോ ഡാഡി'യുടെ പ്രമോ വീഡിയോ പുറത്ത്

ജനുവരി 26 ന് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി ഹോട്ട്‌സ്റ്റാർ വഴിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2022-01-24 13:41:19.0

Published:

24 Jan 2022 1:38 PM GMT

അച്ഛനെ ചാക്കിലാക്കാൻ നടക്കുന്ന മകൻ; ബ്രോ ഡാഡിയുടെ പ്രമോ വീഡിയോ പുറത്ത്
X

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ജനുവരി 26 ന് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി ഹോട്ട്‌സ്റ്റാർ വഴിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. മോഹൻലാലിനൊപ്പം പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

'കാറ്റാടി സ്റ്റീൽസി'ന്റെ ഒരു പരസ്യത്തിന്റെ ഷൂട്ടിംഗിനെ കുറിച്ച് മോഹൻലാലിന്റെ കഥാപാത്രത്തോട് പൃഥ്വിരാജ് പറയുന്നതാണ് വീഡിയോയിൽ. 'ജോൺ കാറ്റാടി'യും മകൻ 'ഈശോ കാറ്റാടി'യുമായാണ് മോഹൻലാലും പൃഥ്വിരാജും 'ചിത്രത്തിൽ എത്തുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത് എനും ബിബിൻ ജോർജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ദീപക് ദേവാണ് സംഗീത സംവിധായകൻ. മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, കല്യാണി പ്രിയദർശൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.

TAGS :

Next Story