മോഹിനിയാട്ടം ഒടിടിയിൽ; ഇന്ന് മുതൽ കാണാം
ആദ്യഭാഗമായ ഭരതനാട്യം പരാജയമായിരുന്നെങ്കിലും രണ്ടാംഭാഗത്ത് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

ഭരതൻ നായരുടെ മരണശേഷവും അയ്യാളുണ്ടാക്കി വെച്ചിരിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ശശിധരന്റെയും കുടുംബാംഗങ്ങളുടെയും പെടാപാടുകൾ ഇനി ഒടിടിയിൽ കാണാം. സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിർവഹിച്ച മോഹിനിയാട്ടം ഇന്ന് മുതൽ ഒടിടിയിൽ സ്ട്രീം ചെയ്ത് തുടങ്ങും. ആദ്യഭാഗമായ ഭരതനാട്യം പരാജയമായിരുന്നെങ്കിലും രണ്ടാംഭാഗത്ത് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് നേടിയത്.
തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ചിത്രം നിർമിച്ചത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്.
സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, നിസ്‌താർ സേട്ട്, ശ്രീരേഖ, അന്തരിച്ച നടൻ സന്തോഷ് ഗുരുവായൂർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ.
ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്. ഛായാഗ്രഹണം : ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി.
കലാസംവിധാനം : ദിൽജിത് എം. ദാസ്.
ശബ്ദസംവിധാനം : ധനുഷ് നായനാർ.
ശബ്ദമിശ്രണം : വിപിൻ നായർ.
വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ.
ചമയം : മനോജ് കിരൺരാജ്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.
Adjust Story Font
16

