Quantcast

നാനിക്കൊപ്പം തിളങ്ങി നസ്രിയ; 'അണ്ടേ സുന്ദാരാനികി' ട്രെയിലർ പുറത്ത്

ഹർഷ വർധൻ, നദിയ മൊയ്തു, രോഹിണി, തൻവി റാം എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-03 13:46:23.0

Published:

3 Jun 2022 1:45 PM GMT

നാനിക്കൊപ്പം തിളങ്ങി നസ്രിയ; അണ്ടേ സുന്ദാരാനികി ട്രെയിലർ പുറത്ത്
X

നാനിക്കൊപ്പം തിളങ്ങി മലയാളികളുടെ പ്രിയതാരം നസ്രിയ ഫഹദ്. ഇരുവരും ഒന്നിച്ചഭിനയിച്ച തെലുങ്ക് ചിത്രം 'അണ്ടേ സുന്ദരാനികി'യുടെ ട്രെയിലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. മിശ്ര വിവാഹമാണ് പ്രമേയമെന്ന സൂചന നൽകുകയാണ് ചിത്രത്തിന്റെ ട്രെയിലർ. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. സുന്ദർ എന്ന യുവാവായി നാനിയും എത്തുന്നു. ചിത്രം ജൂൺ 10 ന് പ്രേക്ഷകരിലേക്കെത്തും.

റൊമാന്റിക് എന്റർടെയ്‌നറാണ് 'അണ്ടേ സുന്ദരാനികി'. വിവേക് അത്രേയയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നസ്രിയ നായികയാവുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകരും. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രത്തിന്റെ നിർമ്മാണം. അടുത്തിടെ നസ്രിയ അഭിനയിച്ച ട്രാൻസ്, മണിയറയിലെ അശോകൻ എന്നീ മലയാള ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തമിഴിലും നസ്രിയ ശ്രദ്ധേയമായ കഥാപാത്രം ചെയ്തിട്ടുണ്ട്. അറ്റ്‌ലി സംവിധാനം ചെയ്ത രാജാ റാണിയിലാണ് നസ്രിയ അഭിനയിച്ചത്. നാനിയുടെ 28ാം ചിത്രമാണ് 'അണ്ടേ സുന്ദരാനികി'. ചിത്രത്തിൽ രോഹിണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹർഷ വർധൻ, നദിയ മൊയ്തു, രോഹിണി, തൻവി റാം എന്നിവരാണ് മറ്റ് താരങ്ങൾ. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. രവി തേജ ഗിരിജാല ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു.



TAGS :

Next Story