''രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാൾ"; ദുൽഖറിനെ കുറിച്ച് പ്രഭാസ്

ദുൽഖർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീതാരാമത്തിന്‍റെ പ്രീ റിലീസ് ഇവന്‍റിലായിരുന്നു താരത്തിന്റെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2022-08-04 07:11:03.0

Published:

4 Aug 2022 7:11 AM GMT

രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാൾ; ദുൽഖറിനെ കുറിച്ച് പ്രഭാസ്
X

ദുൽഖർ സൽമാനെ വാനോളം പുകഴ്ത്തി തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസ്. ദുൽഖർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീതാരാമത്തിന്റെ പ്രീ റിലീസ് ഇവന്‍റിലായിരുന്നു താരത്തിന്റെ പ്രതികരണം. സീതാ രാമം ഒരു പ്രണയ കഥ മാത്രമല്ലെന്നും സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും പ്രഭാസ് പറഞ്ഞു. ഹൈദരാബാദിൽ വച്ച് നടന്ന പരിപാടിയിൽ പ്രഭാസിന് സിനിമയുടെ ആദ്യ ടിക്കറ്റ് ദുൽഖർ കൈമാറി.

"രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ. ഒരു സൂപ്പർ സ്റ്റാർ. ദുൽഖറിന്റേയും മൃണാലിന്റേയും പ്രകടനത്തെ പുകഴ്ത്തുകയാണ് എല്ലാവരും. ഇതൊരു പ്രണയ കഥ മാത്രമല്ല. ഒരു യുദ്ധ സീക്വൻസും ചിത്രത്തിൽ ഉണ്ടാകുമെന്ന് തോന്നുന്നു. ഹനു രാഘവപ്പുഡിയുടെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹം മികച്ചൊരു ഒരു സംവിധായകനാണ്"-പ്രഭാസ് പറഞ്ഞു..

നാളെയാണ് സീതാം രാമത്തിന്‍റെ ആഗോള റിലീസ് . മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഹനു രാഘവപ്പുഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലഫ്റ്റനൻറ് റാമെന്ന പട്ടാളക്കാരനായാണ് നടൻ അഭിനയിക്കുന്നത്. മൃണാൾ താക്കൂറാണ് ചിത്രത്തിൽ ദുൽഖറിന്റെ നായിക സീതയാകുന്നത്. രശ്മിക മന്ദാന 'അഫ്രീൻ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കും.

പി.എസ് വിനോദാണ് ചിത്രത്തിന്‍റെ ഛായഗ്രാഹണം നിർവഹിക്കുന്നത്. സോണി മ്യൂസികിനാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം. വൈജയന്തി മൂവീസ് വിതരണം ചെയ്യുന്ന ചിത്രം സ്വപ്‌ന സിനിമയാണ് നിർമിക്കുന്നത്. സുനിൽബാബുവാണ് പ്രൊഡക്ഷൻ ഡിസൈനർ.

TAGS :

Next Story