തമിഴ് നടൻ പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു
പാണ്ഡുവിനും ഭാര്യ കമുധയ്ക്കും അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യ ഇപ്പോഴും ഐ.സിയുവില്‍ കഴിയുകയാണ്.

തമിഴ് ഹാസ്യനടൻ പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്. പാണ്ഡുവിനും ഭാര്യ കമുധയ്ക്കും അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യ ഇപ്പോഴും ഐ.സിയുവില്‍ കഴിയുകയാണ്.
അജിത് കുമാര്‍ നായകനായ കാതല്‍ കോട്ടൈ എന്ന ചിത്രത്തിലെ അഭിനയം പാണ്ഡുവിനെ ശ്രദ്ധേയമാക്കി. വിജയ് ചിത്രം ഗില്ലിയിലെ പൊലീസ് ഓഫീസറുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു. ഇന്ത നിലൈ മാറും എന്ന ചിത്രത്തിലാണ് അവസാനം പാണ്ഡു അഭിനയിച്ചത്.
പ്രിയതാരത്തിന്റെ അകാല വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് സഹപ്രവർത്തകരും ആരാധകരും. നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചുകൊണ്ട് എത്തുന്നത്. മാനവൻ, നടികർ, അയ്യർ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍.
Rip Pandu..He passed away early morning today due to covid. pic.twitter.com/w8q8JdVCAp
— Manobala (@manobalam) May 6, 2021
Popular Tamil Comedy Actor #Pandu (74) passed away due to #Covid complications..
— Ramesh Bala (@rameshlaus) May 6, 2021
Condolences to his family and friends..
May his soul RIP! pic.twitter.com/lHMRJTo2mp
Tamil cinemas popular character actor #Pandu (74) passed away early today morning. He was undergoing treatment for #COVID19 at a private hospital in Chennai . #OmShanti pic.twitter.com/4zHtXwp9LN
— Sreedhar Pillai (@sri50) May 6, 2021
Adjust Story Font
16

