Quantcast

പൊറിഞ്ചു മറിയം ജോസ് തെലുങ്കിലേക്ക്; നായകനാവുന്നത് ഈ സൂപ്പർതാരം

നിർമ്മാതാക്കളായ അഭിഷേക് അഗർവാൾ ആർട്‌സാണ് തങ്ങളുടെ അടുത്ത പ്രോജക്റ്റായി ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-03-10 07:10:02.0

Published:

10 March 2023 4:45 AM GMT

Porinchu Mariam Jose to Telugu, This superstar can be a hero, പൊറിഞ്ചു മറിയം ജോസ് തെലുങ്കിലേക്ക്; നായകനാവുന്നത് ഈ സൂപ്പർതാരം, മലയാള വാർത്തകള്‍, ബ്രേക്കിംങ് ന്യൂസ്, breaking news, latest malayalam news
X

ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. നിർമ്മാതാക്കളായ അഭിഷേക് അഗർവാൾ ആർട്‌സാണ് തങ്ങളുടെ അടുത്ത പ്രോജക്റ്റായി ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

സിനിമയുടെ പ്രീ പ്രൊഡക്ഷൻ പുരോഗമിക്കുകയാണെന്നാണ് വിവരം. തീർത്തും ചെറിയ വ്യത്യാസങ്ങൾ വരുത്തിയാകും ചിത്രത്തിന്റെ തിരക്കഥയൊരുക്കുക. തെലുങ്ക് പ്രേക്ഷകരെ മുന്നിൽകണ്ടാണ് ഈ തീരുമാനം. ജോജു അവതരിപ്പിച്ച കാട്ടാളൻ പൊറുഞ്ചുവിനെ നാഗാർജുന അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

തെലുങ്കിലെ പ്രശസത തിരക്കഥാകൃത്ത് പ്രസന്ന കുമാറാണ് ചിത്രത്തിന്റെ സംവിധാനം. പ്രസന്ന കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അഭിലാഷ് എൻ ചന്ദ്രനാണ് മലയാളത്തിൽ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയത് ജേക്‌സ് ബിജോയും എഡിറ്റ് ചെയ്തത് ശ്യാം ശശിധരനും ആണ്. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു നായകൻ ആയി എത്തിയ ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്.

TAGS :

Next Story