Quantcast

ചിരിപ്പിക്കുവല്ല, പൊട്ടിച്ചിരിപ്പിച്ച് പ്രകമ്പനം

ഗണപതിയുടെ കൈയിലും ക്യാരക്ടർ സേഫ് ആയിരുന്നു

MediaOne Logo

Web Desk

  • Published:

    30 Jan 2026 2:51 PM IST

prakambanam, ganapathi
X

ചിരിച്ച് ചിരിച്ച് മണ്ണ് കപ്പും, ചിന്തിച്ചു തല പെരുക്കാതെ റിലാക്സ് ആയി ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർക്കുള്ള ഒരു നല്ല ചോയ്സ് ആണ് പ്രകമ്പനം. വില്ലനായി വന്ന പ്രേക്ഷകരെ പണിയിലൂടെ വിസ്മയിപ്പിച്ച സാഗർ സൂര്യയുടെ ഒരു കിടിലൻ മേക്കോവർ തന്നെയാണ് പ്രകമ്പനത്തിൽ. കോളേജ് ജീവിതം ആസ്വദിച്ചവർക്കറിയാം എല്ലാ ഗ്യാങ്ങിലുമുള്ള ഉഴപ്പൻ സുഹൃത്തിനെ, അതിന്റെ ഒരു കാർബൺ കോപ്പി തന്നെയാണ് സാഗർ സൂര്യയുടെ പുണ്യാളൻ. സിനിമയിൽ ത്രൂ ഔട്ട് ക്യാരക്ടർ മെയിന്റയിൻ ചെയ്യാൻ സാഗർ സൂര്യയ്ക്ക് സാധിച്ചിട്ടുണ്ട്. താൻ സീരിയസ് മാത്രമല്ല തട്ടിമുട്ടിയിലെ ആദിയെ പോലെയുള്ള കോമഡി കഥാപാത്രങ്ങളും വിജയിപ്പിക്കാൻ കഴിയും എന്ന് സാഗർ മുൻപേ തെളിയിച്ചിട്ടുണ്ടെങ്കിലും പുണ്യാളൻ ഒരു വെറൈറ്റി ഐറ്റം തന്നെയാണ്.

നിരീശ്വരവാദിയും കമ്മ്യൂണിസ്റ്റ് കാരനുമായ കണ്ണൂരുകാരൻ- എല്ലാ കോളേജുകളിലും ഇതുപോലൊരുത്തൻ ഉണ്ടാകും. ഗണപതിയുടെ കൈയിലും ക്യാരക്ടർ സേഫ് ആയിരുന്നു. മൂന്നാമത്തെയാൾ അൽ അമീൻ ആണ് സോഷ്യൽ മീഡിയ വീഡിയോകളിലൂടെ താരം ഓൾറെഡി ഫേമസ് ആണെങ്കിലും സിനിമയിലെ കഥാപാത്രത്തെ വേറിട്ട രീതിയിൽ അവതരിപ്പിക്കാൻ അൽ അമീനിന് സാധിച്ചിട്ടുണ്ട്.

ശരിക്കും എല്ലാ പ്രായക്കാർക്കും തീയറ്ററിൽ പോയി പൊട്ടിച്ചിരിക്കാൻ കഴിയുന്ന ഒരു കിടിലൻ ഫാമിലി കോമഡി എന്റർടെയ്നർ ആണ് പ്രകമ്പനം. ആദ്യം മുതൽ അവസാനം വരെ തിയേറ്ററിൽ പൊട്ടിച്ചിരിക്കാനുള്ള വക ഈ സിനിമയിൽ ഉണ്ട്.

ശീതൾ ജോസഫ് ആണ് ചിത്രത്തിലെ നായിക. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘നദികളിൽ സുന്ദരി’യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം, ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. കഥ സംവിധായകന്റേതും, തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കനുടേതുമാണ്. അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. മലയാളത്തിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

സംഗീതം: ബിബിൻ അശോക്, പശ്ചാത്തല സംഗീതം: ശങ്കർ ശർമ, ഛായാഗ്രഹണം: ആൽബി ആന്റണി, എഡിറ്റിംഗ്: സൂരജ് ഇ.എസ്., ആർട്ട് ഡയറക്ഷൻ: സുഭാഷ് കരുൺ

ചീഫ് അസോസിയേറ്റ് ഡയറക്ടർ: അംബ്രൂ വർഗീസ് പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, ലൈൻ പ്രൊഡ്യൂസർ: അനന്ദനാരായൺ, പ്രൊഡക്ഷൻ മാനേജേഴ്സ്: ശശി പൊതുവാൾ, കമലാക്ഷൻ, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ (സപ്ത), ഫൈനൽ മിക്സ്: എം. ആർ. രാജകൃഷ്ണൻ, ഡി.ഐ: രമേഷ് സി.പി., വി.എഫ്.എക്സ്: മെറാക്കി

വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: ജയൻ പൂങ്കുളം, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: ഷാഫി ഷക്കീർ, ഷിബി ശിവദാസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്.

TAGS :

Next Story