Quantcast

നാലു കൊല്ലത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാൻ വെള്ളിത്തിരയിൽ സജീവമാകുന്നു; ആറ്റ്‌ലി ചിത്രം 'ജവാൻ' ടീസർ പുറത്തുവിട്ടു

2018 ഡിസംബറിൽ പുറത്തിറങ്ങിയ 'സീറോ'യാണ് ഷാരൂഖിന്റെ അവസാന ചിത്രം

MediaOne Logo

Web Desk

  • Updated:

    2022-06-05 04:34:54.0

Published:

5 Jun 2022 3:51 AM GMT

നാലു കൊല്ലത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാൻ വെള്ളിത്തിരയിൽ സജീവമാകുന്നു; ആറ്റ്‌ലി ചിത്രം  ജവാൻ ടീസർ പുറത്തുവിട്ടു
X

നാലു കൊല്ലത്തെ ഇടവേളക്ക് ശേഷം വെള്ളിത്തിരയിൽ സജീവമാകുന്ന ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ നായകനാകുന്ന 'ജവാൻ' ടീസർ പുറത്തുവിട്ടു. ക്ഷുഭിതനും മുറിവേറ്റവനുമായ കിങ് ഖാനാണ് ടീസറിലുള്ളത്. ആറ്റ്‌ലിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഈ വർഷം പത്താൻ, രാജ്കുമാർ ഹിരാനിയുടെ ഡുംഗി എന്നീ ചിത്രങ്ങളും ഷാരൂഖ് പ്രഖ്യാപിച്ചിരുന്നു.



'ജവാൻ' തങ്ങളുടെ നിർമാണ കമ്പനിയായ റെഡ് ചില്ലീസിന്റെ സവിശേഷ പ്രൊജക്ടാണെന്ന് ഷാരൂഖ് ട്വിറ്ററിൽ കുറിച്ചു. ചില അനിവാര്യ കാരണങ്ങളാലാണ് ചിത്രത്തിനായി കാത്തിരിക്കേണ്ടി വരുന്നതെന്നും സഹനിർമാതാവ് ഗൗരവ് വർമക്കും സംവിധായകൻ ആറ്റ്‌ലിക്കും നന്ദി പറഞ്ഞുള്ള കുറിപ്പിൽ ഷാരൂഖ് വ്യക്തമാക്കി. ഗൗരി ഖാൻ നിർമിക്കുന്ന ചിത്രം 2023 ജൂൺ രണ്ടിന് പുറത്തിറങ്ങുമെന്നാണ് വിവരം. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.



സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'പത്താൻ' 2023 ജനുവരി 25 ന് റിലീസ് ചെയ്യപ്പെടുമെന്നാണ് അറിയിപ്പ്. ഷാരൂഖിന് പുറമേ ദീപികാ പദുക്കോൺ, സൽമാൻ ഖാൻ, ജോൺ അബ്രഹാം, ഡിംപിൾ കപാഡിയ, അഷുതോഷ് റാണ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 2018 ഡിസംബറിൽ പുറത്തിറങ്ങിയ 'സീറോ'യാണ് ഷാരൂഖിന്റെ അവസാന ചിത്രം.



ബോളിവുഡില്‍ നിരവധി ഖാന്‍മാരുണ്ടെങ്കിലും കിംഗ് ഖാനെന്ന് പറയാന്‍ ആകെ ഒരാളെയുള്ളൂ അത് ഷാരൂഖ് ഖാനാണ്. 1992ല്‍ പുറത്തിറങ്ങിയ ദീവാന എന്ന ചിത്രത്തില്‍ തുടങ്ങിയ ഷാരൂഖ് ഖാന്‍റെ സിനിമാജീവിതം 2018ല്‍ പുറത്തിറങ്ങിയ സീറോയില്‍ എത്തിനില്‍ക്കുന്നു. 2019ല്‍ പുറത്തിറങ്ങിയ സോയ ഫാക്ടറിന് വേണ്ടി നരേഷനും ലയണ്‍ കിംഗ് ഹിന്ദി പതിപ്പിന് വേണ്ടി ഡബ്ബിംഗും കിംഗ് ഖാന്‍ ചെയ്തു. ഇതിനിടയില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍,പുരസ്കാരങ്ങള്‍ ഷാരൂഖ് എന്ന നടന്‍റെ വളര്‍ച്ച പെട്ടെന്നായിരുന്നു. ഖാന്‍റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (1995), കുച്ച് കുച്ച് ഹോതാ ഹേ (1998), ചക് ദേ ഇന്ത്യ (2007), ഓം ശാന്തി ഓം (2007) രബ് നേ ബനാ ദി ജോഡി (2008) തുടങ്ങിയവ ബോളിവുഡിലെ വൻവിജയചിത്രങ്ങളാണ്.അതേ സമയം കഭി ഖുശി കഭി ഗം (2001), കൽ ഹോ ന ഹോ (2003), വീർ-സാരാ (2004), കഭി അൽവിദ ന കഹ്നാ (2006),മൈ നെയിം ഈസ് ഖാൻ (2010) തുടങ്ങിയവ വിദേശത്ത് പോലും പണം വാരിയ ചിത്രങ്ങളാണ്. ദിൽ‌വാലേ ദുൽ‌ഹനിയ ലേജായേ‌ഗേ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്.



shahrukh khan's 'Jawan' teaser released

TAGS :

Next Story