Quantcast

വിദ്യാർഥികൾ വിദേശത്തേക്ക് പോകും മുമ്പ് യുകെഓക്കെ ഒന്ന് കാണുക: എൻകെ പ്രേമചന്ദ്രൻ എം.പി

നടൻ ശബരീഷ് വർമ എഴുതിയ മനോഹര വരികൾക്ക് നേരം, പ്രേമം പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന രാജേഷ് മുരുകേശൻ ഈണം പകർന്നിരിക്കുന്നു

MediaOne Logo

Web Desk

  • Published:

    23 Jun 2025 3:02 PM IST

ukok movie
X

ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന മാർ​ഗം അന്യ രാജ്യങ്ങൾ ആകുമ്പോൾ നമ്മുടെ രാജ്യത്തിന് നഷ്ടപ്പെടുന്നത് വിലമതിക്കാനാവാത്ത അവരുടെ ബുദ്ധിയും അദ്ധ്വാനവുമാണ്. കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹിക പശ്ചാത്തലത്തെ കുറിച്ചും നമ്മുടെ നാടിന്റെ ഇപ്പോഴത്തെ സാഹചര്യങ്ങളെപ്പറ്റിയും വ്യക്തമായി പ്രതിപാദിക്കുന്ന ഒരു സിനിമയാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. ഈ സിനിമ കണ്ട് മനസ്സ് നിറഞ്ഞു എന്നാണ് എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞത്. അഭിനേതാക്കളെ പറ്റിയും പ്രത്യേകം പരാമർശിച്ചു. പ്രത്യേകിച്ച് രഞ്ജിത്ത് സഞ്ജീവിന്റെയും ജോണി ആന്റണിയുടെയും പ്രകടനം ഈ ചിത്രത്തെ മികച്ചതാക്കുന്നുണ്ട് എന്നും വിദ്യാർഥികൾ വിദേശത്ത് പോകും മുമ്പ് യുകെഓക്കെ ഒന്ന് കാണണമെന്നും ഓർമിപ്പിച്ചു.

ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമിച്ച് അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ ആണ് നിർവഹിച്ചിരിക്കുന്നത്. നടൻ ശബരീഷ് വർമ എഴുതിയ മനോഹര വരികൾക്ക് നേരം, പ്രേമം പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന രാജേഷ് മുരുകേശൻ ഈണം പകർന്നിരിക്കുന്നു. എഡിറ്റർ-അരുൺ വൈഗ. ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ, കല-സുനിൽ കുമരൻ, മേക്കപ്പ്-ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം-മെൽവി ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ, സ്റ്റിൽസ്-ബിജിത്ത് ധർമടം, ഡിസൈൻസ്-യെല്ലോ ടൂത്ത്സ്, അ‍ഡ്‌വെർടൈസിങ് - ബ്രിങ് ഫോർത്ത്, മാർക്കറ്റിങ്- റമ്പൂട്ടാൻ, വിതരണം-സെഞ്ച്വറി റിലീസ്, പിആർഒ- എഎസ് ദിനേശ്, അരുൺ പൂക്കാടൻ.

TAGS :

Next Story