Quantcast

തെലുങ്ക് ലൂസിഫർ; ചിരഞ്ജീവി-സൽമാൻ ഖാൻ ചിത്രം 'ഗോഡ്ഫാദറി'ന്റെ ടീസർ പുറത്ത്

മഞ്ജു വാര്യരായി നയൻതാരയെത്തുമ്പോൾ ബോളിവുഡ് താരം സൽമാൻ ഖാനാണ് പൃഥ്വിരാജ് ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-08-21 16:27:23.0

Published:

21 Aug 2022 4:15 PM GMT

തെലുങ്ക് ലൂസിഫർ; ചിരഞ്ജീവി-സൽമാൻ ഖാൻ ചിത്രം ഗോഡ്ഫാദറിന്റെ ടീസർ പുറത്ത്
X

ചിരഞ്ജീവി-സൽമാൻ ഖാൻ ചിത്രം ഗോഡ്ഫാദറിന്റെ ടീസർ പുറത്ത്. തകർപ്പൻ ആക്ഷൻ രംഗങ്ങളുമായാണ് ഗോഡ്ഫാദർ ടീസറെത്തിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച സൂപ്പർ ഹിറ്റ് മലയാളം സിനിമ ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ഗോഡ് ഫാദർ. ഒക്ടോബർ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്

മഞ്ജു വാര്യരായി നയൻതാരയെത്തുമ്പോൾ ബോളിവുഡ് താരം സൽമാൻ ഖാനാണ് പൃഥ്വിരാജ് ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിൽ മഞ്ജു വാര്യരുടെ കഥാപാത്രം സ്റ്റീഫൻ നെടുമ്പള്ളിയുടെ പെങ്ങളുടെ സ്ഥാനത്താണെങ്കിൽ തെലുങ്കിൽ ചിരഞ്ജീവിയുടെ നായികയാണ് നയൻതാര. അടുത്തിടെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.

ഗോഡ്ഫാദർ ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ്. മോഹൻ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ്. ചിത്രത്തിൽ സത്യദേവ് കഞ്ചാറാണയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നുണ്ട്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എസ്. തമൻ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിർവഹിച്ചിരിക്കുന്നു. സുരേഷ് സെൽവരാജനാണ് കലാസംവിധായകൻ.

അതേസമയം, മലയാളി പ്രേക്ഷകർ ഏറെ ആകാക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനമായിരുന്നു ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റേത്. ആഗസ്റ്റ് 17 ന് ആശിർവാദ് സിനിമാസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്. ലൂസിഫറിനെക്കാൾ വലിയ കാൻവാസിലൊരുങ്ങുന്ന ചിത്രമാണ് എമ്പുരാനെന്ന് പ്രഖ്യാപന വേളയിൽ മോഹൻലാൽ പറഞ്ഞു. 400 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഒരു പാൻ ഇന്ത്യൻ റിലീസായിട്ടാണ് എത്തുന്നത്. എന്നാൽ ഒരു പാൻ-ഇന്ത്യൻ മാത്രമല്ല, ഒരു പാൻ വേൾഡ് ലെവൽ സിനിമയാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. എമ്പുരാൻ മൂന്ന് ഭാഗമുള്ള സീരീസിന്റെ രണ്ടാംഭാഗമാണെന്ന് ചിത്രത്തിന്റെ തിരക്കഥകൃത്ത് മുരളി ഗോപി പറഞ്ഞു. സിനിമയുടെ തിരക്കഥ പൂർത്തിയായെന്നും ഇതൊരു തുടക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


TAGS :

Next Story