Quantcast

കിടിലൻ പ്രതികരണങ്ങളുമായി പ്രകമ്പനം തുടരുന്നു

റിലീസ് ദിനം മുതൽ തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ‘പ്രകമ്പനം’ കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ തീയേറ്ററുകളിലേക്ക് ആകർഷിച്ചു

MediaOne Logo

Web Desk

  • Published:

    2 Feb 2026 11:21 AM IST

prakambanam, ganapathi
X

കണ്ടവരെ കൊണ്ടെല്ലാം കൈയ്യടിപ്പിച്ചും ചിരിപ്പിച്ചും കിടിലൻ പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ എക്സ്ട്രാ ഷോകളോടെ ‘പ്രകമ്പനം’ മുന്നേറുന്നു.

പ്രേക്ഷക പ്രതികരണത്തിൽ റെക്കോർഡുകൾ സൃഷ്ടിച്ച് ‘പ്രകമ്പനം’ വിജയയാത്ര തുടരുകയാണ്. കേരളത്തിലെ പ്രധാന നഗരങ്ങളിലുടനീളം ഹൗസ്ഫുൾ ഷോകളുമായി മുന്നേറുന്ന ചിത്രം, ചെന്നൈ, ബെം​ഗളൂരു കൂടാതെ ദുബായ് എന്നിങ്ങനെ ജിസിസി രാജ്യങ്ങളിലെ തീയേറ്ററുകളിൽ അതേ ആവേശം സൃഷ്ടിക്കുകയാണ്. തിരക്ക് വർധിച്ചതോടെ നിരവധി കേന്ദ്രങ്ങളിൽ അധിക ഷോകൾ ഉൾപ്പെടുത്തേണ്ടിവന്നത് ചിത്രത്തിന്റെ ജനപ്രീതി വ്യക്തമാക്കുന്നു.

റിലീസ് ദിനം മുതൽ തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ‘പ്രകമ്പനം’ കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ തീയേറ്ററുകളിലേക്ക് ആകർഷിച്ചു. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ശക്തമായ പിന്തുണയാണ് എക്സ്ട്രാ ഷോകൾക്ക് വഴിയൊരുക്കിയത്. ചില ഇടങ്ങളിൽ മോർണിങ് ഷോകളും സെക്കൻഡ് ഷോ വരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

അഭിനയ മികവും സാങ്കേതിക മികവും ചേർന്ന ചിത്രത്തിന്റെ അവതരണ ശൈലിയാണ് പ്രേക്ഷകരെ കൈയ്യടിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയും മികച്ച പ്രതികരണങ്ങളാണ് ഒഴുകിയെത്തുന്നത്. വരും ദിവസങ്ങളിലും കൂടുതൽ തിയേറ്ററുകളിൽ എക്സ്ട്രാ ഷോകൾ പ്രഖ്യാപിക്കാനാണ് സാധ്യതയെന്ന് തീയേറ്റർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഗണപതിയും സാഗർ സൂര്യയും അൽ അമീനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. ശീതൾ ജോസഫ് ആണ് ചിത്രത്തിലെ നായിക.

നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം, ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. കഥ സംവിധായകന്റേതും, തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കനുടേതുമാണ്.

അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. മലയാളത്തിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

സംഗീതം: ബിബിൻ അശോക്, പശ്ചാത്തല സംഗീതം: ശങ്കർ ശർമ, ഛായാഗ്രഹണം: ആൽബി ആന്റണി, എഡിറ്റിംഗ്: സൂരജ് ഇ.എസ്, ആർട്ട് ഡയറക്ഷൻ: സുഭാഷ് കരുൺ

ചീഫ് അസോസിയേറ്റ് ഡയറക്ടർ: അംബ്രൂ വർഗീസ് പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, ലൈൻ പ്രൊഡ്യൂസർ: അനന്ദനാരായൺ, പ്രൊഡക്ഷൻ മാനേജേഴ്സ്: ശശി പൊതുവാൾ, കമലാക്ഷൻ, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ (സപ്ത), ഫൈനൽ മിക്സ്: എം.ആർ. രാജകൃഷ്ണൻ, ഡി.ഐ: രമേഷ് സി.പി., വി.എഫ്.എക്സ്: മെറാക്കി, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: ജയൻ പൂങ്കുളം, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: ഷാഫി ഷക്കീർ, ഷിബി ശിവദാസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്.

TAGS :

Next Story