Quantcast

ഇന്തോ-അറബിക് ചിത്രം 'ആയിഷ'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിറങ്ങുന്ന ചിത്രം , തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷാ പതിപ്പുകളിലും പുറത്തിറക്കും

MediaOne Logo

Web Desk

  • Updated:

    2022-02-18 05:52:51.0

Published:

18 Feb 2022 5:48 AM GMT

ഇന്തോ-അറബിക് ചിത്രം ആയിഷയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
X

നടി മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം 'ആയിഷ'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നിർമാതാവായ സംവിധായകൻ സക്കരിയ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ് നിർവഹിച്ചത്. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിറങ്ങുന്ന ചിത്രം , തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷാ പതിപ്പുകളിലും പുറത്തിറക്കും. സിനിമയുടെ ചിത്രീകരണം റാസൽ ഖൈമയിലാണ് നടക്കുന്നത്. ചിത്രത്തിലെ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിന് പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ എത്തിയിരുന്നു. എം. ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ് അദ്ദേഹം എത്തിയത്. നീണ്ട ഇടവേളക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള ചിത്രത്തിന് ഡാൻസ് ചിട്ടപ്പെടുത്തുന്നത്.


ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം റാസ് അൽ ഖൈമ അൽ ഖാസിമി പാലസ് ഉടമ താരിഖ് അഹ്‌മദ് അലി അൽ ഷർഹാൻ അൽ നുഐമി, പ്രശസ്ത യു.എ.ഇ എഴുത്തുകാരൻ മുഹ്സിൻ അഹ്‌മദ് സാലം അൽ കൈത് അൽ അലി എന്നിവർ ചേർന്ന് നിർവഹിച്ചിരുന്നു. ചിത്രത്തിന്റെ ഇന്ത്യയിലെ ചിത്രീകരണം ഡൽഹി, ബോംബൈ എന്നിവിടങ്ങളിലായി ഫെബ്രുവരി അവസാനത്തോടെ നടക്കും.

ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹ നിർമാതാക്കൾ ഫെദർ ടച്ച് മൂവി ബോക്‌സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ്, മൂവീ ബക്കറ്റ് മൂവീ ബക്കറ്റ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി എന്നിവരാണ്. ഛായാഗ്രഹണം വിഷ്ണു ശർമ, എഡിറ്റർ അപ്പു എൻ ഭട്ടതിരി, കലാ സംവിധാനം മോഹൻദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ബിനു ജി നായർ, ഗാനരചന ബി.കെ ഹരിനാരായണൻ, സുഹൈൽ കോയ. ശബ്ദ സംവിധാനം വൈശാഖ്, നിശ്ചല ചിത്രം രോഹിത് കെ സുരേഷ്. ലൈൻ പ്രൊഡ്യൂസർ റഹിം പി.എം.കെ. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ.


The first look poster of the Indo-Arabic movie 'Ayisha' starring actress Manju Warrier has been released.

TAGS :

Next Story