Quantcast

നിവിൻ പോളി-ഹനീഫ് അദേനി ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ദുബൈയിൽ പൂർത്തിയായി

ചിത്രത്തിന്റെ തുടർന്നുള്ള ഭാഗങ്ങൾ കേരളത്തിൽ ഷൂട്ട് ചെയ്യും

MediaOne Logo

Web Desk

  • Published:

    16 March 2023 4:57 PM GMT

The first schedule of the Nivin Pauly-Hanif Adeni film has been completed in Dubai, Latest entertainment news, നിവിൻ പോളി-ഹനീഫ് അദേനി ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ദുബൈയിൽ പൂർത്തിയായി, സിനിമാ വാർത്തകള്‍
X

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ദുബായ് ഷെഡ്യൂൾ പൂർത്തിയായി. യു.എ.ഇയിൽ ജനുവരി 20നായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 55 ദിവസങ്ങൾ നീണ്ട ദുബായ് ഷെഡ്യുളിന്റെ ചിത്രീകരണമാണ് പൂർത്തിയായത്. ചിത്രത്തിന്റെ തുടർന്നുള്ള ഭാഗങ്ങൾ കേരളത്തിൽ ഷൂട്ട് ചെയ്യും. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്‌ചേഴ്സും ചേർന്നാണ് #NP42 നിർമ്മിക്കുന്നത്.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, കോസ്റ്റ്യൂം - മെൽവി ജെ, മ്യൂസിക് - മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് - നിഷാദ് യൂസഫ്, മേക്കപ്പ് - ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്‌സ് - ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർ - ഇന്ദ്രജിത്ത് ബാബു, ഫിനാൻസ് കൺട്രോളർ - അഗ്‌നിവേശ്, DOP അസോസിയേറ്റ് - രതീഷ് മന്നാർ.

TAGS :

Next Story