ദൃശ്യ വിരുന്നൊരുക്കി 'സീതാരാമ'ത്തിലെ ആദ്യ ഗാനം പുറത്ത്

വൈജയന്തി മൂവീസിന്റെ ബാനറിൽ സ്വപ്ന സിനിമയ്ക്കായി അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം

MediaOne Logo

Web Desk

  • Updated:

    2022-05-09 13:48:44.0

Published:

9 May 2022 1:40 PM GMT

ദൃശ്യ വിരുന്നൊരുക്കി സീതാരാമത്തിലെ ആദ്യ ഗാനം പുറത്ത്
X

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ ഹനു രാഘവപുടി ഒരുക്കുന്ന പ്രണയകഥയാണ് സീതാരാമം. ദുൽഖർ സൽമാനും മൃണാൽ താക്കൂറുമാണ് രാമനായും സീതയായും എത്തുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സ്വപ്ന സിനിമയ്ക്കായി അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേർന്നാണ് നിർമാണം.

വിശാൽ ചന്ദ്രശേഖർ ഈണം പകർന്ന ഗാനത്തിന് അനന്ത ശ്രീറാം തന്റെ വരികൾ കൊണ്ട് ആകർഷകമായ പ്രണയകഥ വർണിച്ചിരിക്കുന്നു. എസ്പി ചരണും രമ്യാ ബെഹറയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു വിന്റേജ് ഇളയരാജ-എസ്പിബി സംഗീതത്തിന്റെ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നതിനാൽ ശ്രോതാക്കളെ ആകർഷിക്കുന്ന ഒരു സാന്ത്വന മെലഡിയാണിത്.

ദുൽഖറും മൃണാലും തമ്മിലുള്ള കെമിസ്ട്രി വളരെ ശ്രദ്ധേയമാണ്. അഫ്രീൻ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഒരേ സമയം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ നിർമ്മിക്കുന്ന സീതാരാമത്തിന്റെ ഛായാഗ്രഹണം പി എസ് വിനോദാണ് നിർവഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ: ദുൽഖർ സൽമാൻ, മൃണാൽ താക്കൂർ, രശ്മിക മന്ദാന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തുടങ്ങിയവർ. സംവിധായകൻ: ഹനു രാഘവപുടി ,നിർമ്മാതാക്കൾ: അശ്വിനി ദത്ത്, ബാനർ: സ്വപ്ന സിനിമ, അവതരിപ്പിക്കുന്നത്: വൈജയന്തി മൂവീസ്, ഡിഒപി: പി എസ് വിനോദ്, സംഗീത സംവിധായകൻ: വിശാൽ ചന്ദ്രശേഖർ,എഡിറ്റർ: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു, കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, അലി തോട്സ്, കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ, പിആർഒ: ആതിര ദിൽജിത്
TAGS :

Next Story