കുഞ്ചാക്കോ ബോബൻ്റെ 'ഉന്മാദം' ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു
കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം തിയറ്റര്‍ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഒടിടിയിലെത്തുന്നത്

- Published:
29 Aug 2026 9:57 PM IST

കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം 'ഉന്മാദം' ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു. കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം തിയറ്റര്‍ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഒടിടിയിലെത്തുന്നത്. ഷാഹി കബീറാണ് തിരക്കഥ. 'നായാട്ട്', 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഉന്മാദ'ത്തിനുണ്ട്. ഇരുചിത്രങ്ങളിലും പൊലീസ് ഉദ്യോഗസ്ഥനായെത്തിയ കുഞ്ചാക്കോ ബോബന്‍, ഈ ചിത്രത്തിലും കോണ്‍സ്റ്റബിള്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
ലിജോമോള്‍ ജോസഫ് ആദ്യമായി കുഞ്ചാക്കോ ബോബനൊപ്പം സ്‌ക്രീന്‍ പങ്കിടുന്ന ചിത്രവുമാണിത്. കുടുംബജീവിതത്തിലെ പഴയൊരു കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്ന ഒരു കോണ്‍സ്റ്റബിളിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. അന്വേഷണത്തിന്റെ ഓരോ ഘട്ടവും മുന്നോട്ട് പോകുമ്പോള്‍ യാഥാര്‍ഥ്യവും ഭ്രമവും തമ്മിലുള്ള അതിരുകള്‍ മങ്ങിത്തുടങ്ങുന്നതാണ് കഥയുടെ പ്രധാന ആകര്‍ഷണം.
സിദ്ധിഖ്, സുധീഷ്, വിശാഖ് നായര്‍, കോട്ടയം നസീര്‍, ഗോകുലന്‍, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, സിജോയ് വര്‍ഗീസ് തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്. 'ഉന്മാദ'ത്തിലൂടെ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന കിരണ്‍ ദാസ് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വഹിക്കുന്നത്. മുജീബ് മജീദ് സംഗീതവും അര്‍ജുന്‍ സേതു ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. സോണി ലിവാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. സെപ്റ്റംബര്‍ നാല് മുതല്‍ സ്ട്രീമിങ് ആരംഭിക്കും.
Adjust Story Font
16
