Quantcast

അമൽ നീരദ്-മമ്മൂട്ടി ചിത്രം 'ഭീഷ്മപർവ'ത്തിന്റെ ലോകറിലീസ് 2022 ഫെബ്രുവരി 24ന്

ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ 'ഭീഷ്മ വർധൻ' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    23 Dec 2021 2:46 PM GMT

അമൽ നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിന്റെ ലോകറിലീസ് 2022 ഫെബ്രുവരി 24ന്
X

'ബിഗ് ബി' പുറത്തിറങ്ങി 14 വർഷത്തിനുശേഷം എത്തുന്ന അമൽ നീരദ്-മമ്മൂട്ടി ചിത്രം 'ഭീഷ്മപർവ'ത്തിന്റെ ലോകറിലീസ് 2022 ഫെബ്രുവരി 24ന്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പ്രഖ്യാപനം. ബിഗ് ബിയുടെ തുടർച്ചയായ 'ബിലാൽ' കോവിഡ് കാരണം മാറ്റിവെക്കേണ്ടിവന്നതോടെയാണ് മമ്മൂട്ടിക്കൊപ്പം മറ്റൊരു ചിത്രം ചെയ്യാൻ അമൽ നീരദ് തീരുമാനിച്ചത്.


ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ 'ഭീഷ്മ വർധൻ' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ തബു, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, ലെന, ശ്രിൻഡ, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാർവ്വതി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് വിവേക് ഹർഷൻ. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

ഭീഷ്മപർവ്വത്തിലെ ആദ്യ കാരക്ടർ പോസ്റ്ററായി സൗബിൻ ഷാഹിറിന്റെ 'അജാസ്' എന്ന കഥാപാത്രത്തിന്റെ സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രം പുറത്തിറങ്ങിയിരുന്നു. പറവയിലെ സൗബിന്റെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നതാണ് പോസ്റ്ററിലെ ഫോട്ടോ. മമ്മൂട്ടി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഒരു സംഘട്ടനരംഗത്തിന്റെ ചിത്രീകരണവുമായി സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തെത്തിയിരുന്നു. കാർത്ത്യായനിയമ്മയെന്ന കെപിഎസി ലളിത കഥാപാത്രത്തിന്റെ പോസ്റ്ററും അമൽ നീരദ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

World release of Amal Neerad-Mammootty movie 'Bhishma Parvat' will be on February 24, 2022

TAGS :

Next Story