Quantcast

അപകട സമയത്ത് ഒരു തുക ദുല്‍ഖറിന്‍റെ വകയായി അക്കൗണ്ടിലെത്തിയിരുന്നു; നിര്‍മ്മല്‍ പാലാഴി

സലാല മൊബൈൽസ്എ ന്ന സിനിമയിൽ ഒരു ചെറിയ സീനിൽ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളൂ

MediaOne Logo

Web Desk

  • Published:

    28 July 2021 12:33 PM IST

അപകട സമയത്ത് ഒരു തുക ദുല്‍ഖറിന്‍റെ വകയായി അക്കൗണ്ടിലെത്തിയിരുന്നു; നിര്‍മ്മല്‍ പാലാഴി
X

യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ 35ാം പിറന്നാളാണ് ഇന്ന്. താരത്തിന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് സിനിമക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് എത്തുന്നത്. പിറന്നാള്‍ വേളയില്‍ ദുല്‍ഖറുമായി ബന്ധപ്പെട്ട ഒരു അനുഭവം ഓര്‍ക്കുകയാണ് നടന്‍ നിര്‍മ്മല്‍ പാലാഴി.

നിര്‍മ്മലിന്‍റെ കുറിപ്പ്

"സലാല മൊബൈൽസ്"എന്ന സിനിമയിൽ ഒരു ചെറിയ സീനിൽ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാൽ ഞാൻ അന്ന് കൂടെ അഭിനയിച്ചിരുന്ന ആൾ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു. പക്ഷെ 2014ൽ ആക്സിഡന്‍റ് പറ്റിയപ്പോള്‍ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ ഡിക്യു വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്‍റെ ആരോഗ്യ സ്ഥിതി അലക്സ് ഏട്ടൻ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു.നന്ദിയും സ്നേഹവും കടപ്പാടും മാത്രം.ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. happy birthday Dulquer salman

TAGS :

Next Story